city-gold-ad-for-blogger
Aster MIMS 10/10/2023

Found Dead | ഗൃഹനാഥനെ റെയില്‍ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: (www.kasargodvartha.com) ഗൃഹനാഥനെ റെയില്‍ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊളവയലില്‍ ക്വാര്‍ടേഴ്‌സില്‍ താമസിക്കുന്ന ജഗന്നാഥനെ (56) യാണ് തിങ്കളാഴ്ച രാവിലെ മാണിക്കോത്ത് ഗ്രാന്റ് ഓഡിറ്റോറിയത്തിന് പിന്നിലെ റെയിവേ ട്രാകില്‍ മരിച്ച നിലയില്‍ കണ്ടത്. ട്രെയിന്‍ തട്ടിയതാണെന്ന് കരുതുന്നു.
             
Found Dead | ഗൃഹനാഥനെ റെയില്‍ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തേപ്പ് തൊഴിലാളിയായ ജഗന്നാഥന്‍ പത്തനംതിട്ട സ്വദേശിയാണ്.
ഭാര്യ: ശാന്തി. മക്കള്‍: ജയേഷ് (പെരിയ പോളിടെക്‌നിക് കോളജ് വിദ്യാര്‍ഥി), ജിബിന്‍ (കല്യോട്ട് സ്‌കൂള്‍ വിദ്യാര്‍ഥി).

ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
   
Found Dead | ഗൃഹനാഥനെ റെയില്‍ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Kanhangad, Accidental-Death, Died, Obituary, Train, Man found dead on railway tracks.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia