പള്ളിക്കമ്മിറ്റി ജോ. സെക്രട്ടറിയെ ദുരൂഹസാചര്യത്തില്‍ വീട്ടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി; സംശയം പ്രകടിപ്പിച്ച് ബന്ധുക്കള്‍; മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിന് പരിയാരത്തേക്ക്
Feb 26, 2019, 22:35 IST
കാസര്‍കോട്: (www.kasargodvartha.com 26.02.2019) പള്ളിക്കമ്മിറ്റി ജോയിന്റ് സെക്രട്ടറിയെ വീട്ടിനകത്ത് ദുരൂഹസാചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെതുടര്‍ന്ന് മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിന് പരിയാരത്തേക്ക് കൊണ്ടുപോയി. ഉളയത്തടുക്ക നാഷണല്‍ നഗര്‍ റസീന മന്‍സില്‍ പരേതനായ അബ്ദുര്‍ റഹ്മാന്‍ - ആഇഷ ദമ്പതികളുടെ മകന്‍ കെ എം മുഹമ്മദ് റഫീഖി (52) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Obituary, Kasaragod, Death, Postmortem, Uliyathaduka, Man found dead mysteriously, K.M. Mohammed Rafeeque.
< !- START disable copy paste -->
റഫീഖിന്റെ സഹോദരി സുലൈഖയുടെ ഭര്‍ത്താവ് അബ്ദുല്ല ഗള്‍ഫിലേക്ക് പോകുന്നതിനാല്‍ വീട്ടുകാരെല്ലാം അബ്ദുല്ലയുടെ പ്ടളത്തുള്ള വീട്ടിലായിരുന്നു. അബ്ദുല്ലയെ യാത്രയയക്കാന്‍ തിങ്കളാഴ്ച രാത്രി മംഗളൂരു എയര്‍ പോര്‍ട്ടിലേക്ക് പോയി മടങ്ങിയെത്തി ഭക്ഷണം കഴിച്ചശേഷം സുഹൃത്ത് വീട്ടിലേക്ക് വരുന്നുണ്ടെന്ന് പറഞ്ഞ് സ്വന്തം വീട്ടിലേക്ക് പോയതായിരുന്നു റഫീഖ്. രാവിലെ ചായ കഴിക്കാനായി വിളിച്ചെങ്കിലും ഫോണെടുത്തില്ല. ഇതേതുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് കിടപ്പുമുറിയില്‍ കണ്ടെത്തിയത്.
വീട്ടിലെ വാതിലുകളെല്ലാം തുറന്നുകിടക്കുകയായിരുന്നു. റഫീഖിന്റെ കൈക്കും കാലിനടിയിലും മുറിവേറ്റ് രക്തം വാര്‍ന്ന നിലയിലായിരുന്നു. കഴുത്തില്‍ അടിയേറ്റതുപോലുള്ള പാടും ഉണ്ട്. ബക്കറ്റില്‍ രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. പ്ലേറ്റില്‍ ഭക്ഷണവും ഉണ്ടായിരുന്നു. മരണത്തില്‍ സംശയം പ്രകടിപ്പിച്ച് സഹോദരി ഭര്‍ത്താവ് ഉദുമ പടിഞ്ഞാറിലെ മൂസ തെക്കേപുറം കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ഭാര്യ: മൈമൂന. മക്കള്‍: റഫീന, റംസീന, റസീന. മരുമക്കള്‍: മുനീര്‍ ചട്ടഞ്ചാല്‍, ജാഫര്‍ നാഷണല്‍ നഗര്‍. സഹോദരങ്ങള്‍: ബഷീര്‍ (ദുബൈ), സുഹറ, പരേതയായ സുലൈഖ. നാഷണല്‍ നഗര്‍ ഖിളര്‍ ജുമാ മസ്ജിദ് ജോയിന്റ് സെക്രട്ടറിയാണ് മരിച്ച റഫീഖ്. ഇതുകൂടാതെ ഇതേ പള്ളിയുടെ കീഴിലുള്ള മുസ്ലിം വെല്‍ഫെയര്‍ അസോസിയേഷന്റെ പ്രസിഡന്റാണ്. ഇലക്ട്രിഷനാണ് മരിച്ച റഫീഖ്.
Keywords: Obituary, Kasaragod, Death, Postmortem, Uliyathaduka, Man found dead mysteriously, K.M. Mohammed Rafeeque.
< !- START disable copy paste -->