അഞ്ചു ദിവസം മുമ്പ് കാണാതായ ഗൃഹനാഥന്‍ കാട്ടില്‍ വിഷം ഉള്ളില്‍ച്ചെന്നു മരിച്ച നിലയില്‍
Dec 3, 2017, 00:42 IST
നീലേശ്വരം: (www.kasargodvartha.com 02.12.2017) അഞ്ചു ദിവസം മുമ്പ് കാണാതായ ഗൃഹനാഥനെ കാട്ടില്‍ വിഷം ഉള്ളില്‍ച്ചെന്നു മരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരം കക്കോട് കാറളത്തെ കെ വി രാജനെ (52) യാണു വീടിനടുത്തു നിന്നു ഒരു കിലോമീറ്റര്‍ അകലെയുള്ള കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 29 ന് ഉച്ചയ്ക്കാണ് കാണാതായത്. മകന്‍ സജിത്തിന്റെ പരാതിയില്‍ നീലേശ്വരം പോലീസ് കേസ് എടുത്ത് അന്വേഷിച്ചു വരുന്നതിനിടെ ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മൃതദേഹം കണ്ടത്.
നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. സംസ്‌കാരം ഞായറാഴ്ച നീലേശ്വരത്തെ സമുദായ ശ്മശാനത്തില്‍. പരേതനായ എ വി കുഞ്ഞിക്കണ്ണന്റെയും കെ വി ജാനകിയുടെയും മകനാണ്. ഭാര്യ: സി സരോജിനി. മക്കള്‍: സരിത, സജിത്. മരുമകന്‍: ചന്ദ്രന്‍ അട്ടേങ്ങാനം. സഹോദരങ്ങള്‍: പത്മിനി, വത്സല, വിജയന്‍, ഉഷ.
(ശ്രദ്ധിക്കുക: ഗൾഫ് - വി നോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Nileshwaram, Obituary, News, Kasaragod, Death, Complaint, Family, Kanhangad, Missing, Investigation, KV Rajan.