ബദിയഡുക്കയിലെ വ്യാപാരി വീട്ടുപറമ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍
Dec 12, 2014, 11:55 IST
ബദിയഡുക്ക: (www.kasargodvartha.com 12.12.2014) ബദിയഡുക്ക ടൗണിലെ പലചരക്ക് വ്യാപാരി അബ്ദുര്‍ റഹ്മാനെ (70) വീട്ടിനടുത്ത കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് ബോളുക്കട്ടയിലെ ഹീറോ ഹോണ്ട ഷോറൂമിന് മുന്‍വശത്തെ വീട്ടുപറമ്പിലെ 25 കോല്‍ ആഴമുള്ള കിണറില്‍ മൃതദേഹം കണ്ടത്.
ബദിയഡുക്ക പോലീസും കാസര്‍കോട് നിന്നെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. പിന്നീട് പോസ്റ്റ്‌മോര്‍ട്ടത്തിന് കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബദിയഡുക്ക ടൗണിലെ സര്‍ക്കിളിനടുത്ത് ദീര്‍ഘനാളായി വ്യാപാരം നടത്തി വരികയായിരുന്നു അബ്ദുര്‍ റഹ്മാന്‍.
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതാവായും പ്രവര്‍ത്തിച്ചിരുന്നു. ഭാര്യയും അഞ്ച് മക്കളുമുണ്ട്.

Keywords: Badiyadukka, Kasaragod, Kerala, Well, Death, Obituary, Man found dead in well.
Advertisement:
Advertisement: