city-gold-ad-for-blogger

കാണാതായ യുവാവിനെ കിണറില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ബദിയടുക്ക: (www.kasargodvartha.com 22/06/2016) രണ്ട് ദിവസം മുമ്പ് കാണാതായ യുവാവിനെ കിണറില്‍ മരിച്ചനിലയില്‍ കണ്ടെത്തി. എന്‍മകജെ ബജെകുഡ്‌ലുവിലെ ചെനിയയുടെ മകന്‍ സുന്ദരയെ (40) ആണ് ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിയോടെ വീടിനടുത്തുള്ള പറമ്പിലെ കിണറില്‍ മരിച്ചനിലയില്‍ കണ്ടത്. ഞായറാഴ്ച രാവിലെയാണ് സുന്ദരയെ കാണാതായത്.

ഇതേതുടര്‍ന്ന് വീട്ടുകാര്‍ പലയിടങ്ങളിലും അന്വേഷണം നടത്തിയെങ്കിലും സുന്ദരയെകുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. ഇതോടെ വീട്ടുകാര്‍ ബദിയടുക്ക പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് സുന്ദരയുടെ മൃതദേഹം കിണറില്‍ കണ്ടെത്തിയത്. മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെതുടര്‍ന്ന് പോലീസ് ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കൂലിത്തൊഴിലാളിയായിരുന്നു മരണപ്പെട്ട സുന്ദര. സംഭവത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കാണാതായ യുവാവിനെ കിണറില്‍ മരിച്ചനിലയില്‍ കണ്ടെത്തി
Keywords:  Badiyadukka, Kasaragod, Kerala, Obituary, Well, Man found dead in well, Sundara

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia