മൂന്ന് ദിവസം മുമ്പ് കാണാതായ തൃശൂര്‍ സ്വദേശിയെ ചട്ടഞ്ചാലിലെ റോഡരികില്‍ മരിച്ചനിലയില്‍ കണ്ടെത്തി
Aug 20, 2016, 10:38 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 20/08/2016) മൂന്ന് ദിവസം മുമ്പ് കാണാതായ ആളെ ചട്ടഞ്ചാല്‍ 55-ാംമൈലില്‍ റോഡരികില്‍ മരിച്ചനിലയില്‍ കണ്ടെത്തി. നാട്ടുകാരാണ് ശനിയാഴ്ച രാവിലെ റോഡരികില്‍ ഒരാള്‍ മരിച്ചുകിടക്കുന്ന വിവരം പോലീസില്‍ അറിയിച്ചത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുന്നതിനിടയില്‍ മരിച്ചത് തൃശൂര്‍ സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു.
തൃശൂര്‍ കാളക്കുന്ന് കോരുംകുഴി കണ്ടവനത്തില്‍ ഹൗസില്‍ പരേതരായ ജോസഫിന്റെയും കത്രീനയുടേയും മകന്‍ കെ ജെ ബേബി (57) ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് ബേബിയെ തൃശൂരില്‍നിന്നും കാണാതായത്. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ നോക്കിയാണ് കാസര്‍കോട് മാവുങ്കാലില്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. വെള്ളിയാഴ്ച രാത്രി ഇയാളെ അന്വേഷിച്ച് ബന്ധുക്കള്‍ കാഞ്ഞങ്ങാട്ടെത്തിയിരുന്നു.
മൃതദേഹത്തിന് സമീപത്തുനിന്നും ലഭിച്ച ഫോണില്‍ അവസാനംവന്ന നമ്പറില്‍ വിളിച്ചതിനെതുടര്‍ന്നാണ് മരിച്ചയാളെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സഹായകമായത്. വിഷംകഴിച്ച്മരിച്ചതാണെന്നാണ് സംശയിക്കുന്നത്. പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയശേഷം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
ഭാര്യ: ഗ്രേസി. മക്കള്‍: നിഷ, ജിഷ, നിമിഷ. മരുമക്കള്‍: സുനി, സുനേഷ്, ഷിബിന്‍. സഹോദരങ്ങള്‍: ജെയിംസ്, മേരി, അന്നമ്മ, ആന്‍സി.
Keywords: Kasaragod, chattanchal, Deadbody, Kerala, Obituary, Baby, Thrissur, Man found dead in road side