മൊഗ്രാല്‍ പുത്തൂരില്‍ അജ്ഞാതന്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍
Nov 8, 2015, 16:35 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 08/11/2015) മൊഗ്രാല്‍ പുത്തൂരില്‍ അജ്ഞാതനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് റെയില്‍ പാളത്തില്‍ തലയും ഉടലും ഭേദിച്ച നിലയില്‍ മൃതദേഹം കണ്ടത്.
ഇളം കാപ്പി നിറത്തിലുള്ള പാന്റും, ടീഷര്‍ട്ടുമാണ് വേഷം. ഏകദേശം 48 വയസ് തോന്നിക്കും. പാളത്തിന് സമീപത്തു നിന്നും കണ്ണട കണ്ടെടുത്തിട്ടുണ്ട്. വെളുത്ത ശരീര പ്രകൃതമുള്ളയാളുടേതാണ് മൃതദേഹം. കാസര്‍കോട് ടൗണ്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords : Mogral Puthur, Train, Death, Kasaragod, Kerala, Police, Dead body, Unknown, Man found dead in railway track.