നാലുമാസം മുമ്പ് മകന്‍ ട്രെയിന്‍ തട്ടി മരിച്ച അതേ സ്ഥലത്ത് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ പിതാവിനെയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
Jul 13, 2017, 18:00 IST
ഉപ്പള: (www.kasargodvartha.com 13/07/2017) നാലുമാസം മുമ്പ് മകന്‍ ട്രെയിന്‍ തട്ടി മരിച്ച അതേ സ്ഥലത്ത് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ പിതാവിനെയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. ഉപ്പള ബേക്കൂര്‍ പൊള്ളാറിലെ ലോകയ്യ പൂജാരി(58)യെയാണ് മംഗളൂരു തൊക്കോട് കൊല്ല്യയില്‍ ട്രെയിന്‍തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോകയ്യ പൂജാരിയുുടെ മകന്‍ നിശാനെ ഇക്കഴിഞ്ഞ മാര്‍ച്ച് 25ന് മംഗളൂരു തൊക്കോട് കൊല്ല്യയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
മകന്‍ മരിച്ച സ്ഥലത്തിന് 300 മീറ്റര്‍ മാത്രം അകലെയാണ് ലോകയ്യപൂജാരിയെയും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ബേക്കൂര്‍ പൊള്ളാറിലെ ബന്ധുവിന്റെ ഫ്‌ലാറ്റിലായിരുന്നു ലോകയ്യപൂജാരിയും കുടുംബവും താമസിച്ച് വന്നിരുന്നത്. മകന്റെ മരണത്തിന് ശേഷം കുറച്ച് മാസം മാത്രമാണ് ഇവര്‍ ബേക്കൂരില്‍ താമസിച്ചിരുന്നത്. പിന്നീട് കൊല്യയിലേക്ക് താമസം മാറുകയായിരുന്നു.
മകന്റെ മരണത്തിലുള്ള മനോവിഷമം മൂലം ആത്മഹത്യ ചെയ്തതായിരിക്കാമെന്നാണ് സംശയിക്കുന്നത്. മംഗല്‍പാടി ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ നിന്നും സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് 10 വര്‍ഷക്കാലം പഞ്ചാത്തംഗമായിരുന്നു ലോകയ്യ പൂജാരി. ഭാര്യ: ഗീത. മകന്‍: നിധിന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Train, Death, CPM, Uppala, Obituary, Man found dead in railway track.