മധ്യവയസ്ക്കനെ കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Apr 20, 2012, 14:23 IST
![]() |
K.T.Ibrahim |
സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ വെള്ളം നനയ്ക്കാന്‍ ജോലിക്കെത്തിയതായിരുന്നു ഇബ്രാഹിമെന്ന് ബന്ധുക്കള്‍ പറഞ്ഞു. വൈകിട്ട് തിരിച്ചെത്താത്തിനെതുടര്‍ന്ന് തോട്ട ഉടമയും ബന്ധുക്കളും തിരച്ചില്‍ നടത്തുന്നതിനിടയിലാണ് കുളത്തിന് സമീപം ചെരുപ്പ് കണ്ടത്. ഫയര്‍ഫോഴ്സിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് രാത്രി കുളത്തില്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മാതാവ്: മറിയമ്മ. ഭാര്യ: നഫീസ. മക്കള്‍: നൌഫല്‍ (ബഹ്റൈന്‍), റാഷിദ്, റഷീദ്, നിസാന, മുജീബ്. സഹോദരങ്ങള്‍: ആയിഷ, അബൂബക്കര്‍, ഹസൈനാര്‍, അബ്ദുല്‍ ഖാദര്‍, സഫിയ, പരേതയായ നഫീസ. മൃതദേഹം ജനറല്‍ ആശുപത്രിയില്‍ പോസ്റുമോര്ട്ടത്തിന് ശേഷം ബന്ധുക്കള്‍ നാട്ടിലേക്ക് കൊണ്ടുപോയി.
Keywords: K.T. Ibrahim, Obituary, Kasaragod