തെയ്യം കാണാനെത്തിയ വൃദ്ധനെ കല്ലുവെട്ട് കുഴിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Feb 28, 2019, 17:11 IST
അമ്പലത്തറ: (www.kasargodvartha.com 28.02.2019) തെയ്യം കാണാന്‍ പോയ വൃദ്ധനെ ചെങ്കല്‍ പണക്കുഴിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇരിയ മണ്ടേങ്ങാനത്തെ പി ദാമു(68)വാണ് മരണപ്പെട്ടത്. ബുധനാഴ്ച പറക്ലായി ബലിപ്പാറ കരിഞ്ചാമുണ്ഡി ദേവസ്ഥാനത്ത് തെയ്യംകാണാന്‍ പോയതായിരുന്നു ദാമു. വൈകിട്ട് വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടയിലാണ് വ്യാഴാഴ്ച രാവിലെ മുളവന്നൂര്‍ ക്ഷേത്ര സമീപത്തെ ചെങ്കല്‍ പണക്കുഴിയില്‍ ദാമുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തെയ്യംകണ്ട് വീട്ടിലേക്ക് നടന്നുപോകുമ്പോള്‍ അബദ്ധത്തില്‍ കുഴിയില്‍ വീണതാണെന്ന് കരുതുന്നു. വീട്ടുകാരുടെ പരാതിയില്‍ അമ്പലത്തറ പോലീസ് കേസെടുത്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ഭാര്യ: വെള്ളച്ചി. മക്കള്‍:, സുശീല, രുഗ്മിണി, രാജേഷ്. മരുമക്കള്‍: മാധവന്‍, മാധവന്‍ (ഇരുവരും ഏഴാംമൈല്‍). സഹോദരങ്ങള്‍: കണ്ണന്‍ (കണ്ണൂര്‍), ഹരിദാസ്, ബാലകൃഷ്ണന്‍, (വടകര), രോഹിണി, രമണി, കുമാരന്‍, നാരായണന്‍ (രാവണേശ്വരം), ദാമോദരന്‍, പുഷ്പ(കള്ളാര്‍).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Man found dead in Pit
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Death, Obituary, Man found dead in Pit
< !- START disable copy paste -->