രണ്ട് ദിവസം മുമ്പ് ഡിസ്ചാര്‍ജ് ചെയ്ത പ്രൊവിഡന്‍ ഫണ്ട് ഓഫീസിലെ ജീവനക്കാരന്റെ മൃതദേഹം ആശുപത്രിയുടെ ഓപ്പറേഷന്‍ തീയേറ്ററില്‍;പോലീസെത്തി വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനയച്ചു, ദേഹത്ത് പരിക്കുകള്‍ കണ്ടെത്തിയതില്‍ ദുരൂഹത
Sep 6, 2019, 19:14 IST
ചെറുവത്തൂര്‍: (www.kasargodvartha.com 06.09.2019) രണ്ട് ദിവസം മുമ്പ് ഡിസ്ചാര്‍ജ് ചെയ്ത പ്രൊവിഡന്‍ ഫണ്ട് ഓഫീസിലെ ജീവനക്കാരന്റെ മൃതദേഹം ആശുപത്രിയുടെ ഓപ്പറേഷന്‍ തീയേറ്ററില്‍ കണ്ടെത്തി. വിവരമറിഞ്ഞ് ചന്തേര പോലീസ് സ്ഥലത്തെത്തി വിദഗ്ദ്ധ പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. കൊടക്കാട് ആനിക്കാടിയിലെ പി പത്മനാഭന്റെ (57) മൃതദേഹമാണ് ചെറുവത്തൂര്‍ കെ എ എച്ച് ആശുപത്രിയുടെ ഓപ്പറേഷന്‍ തീയേറ്ററില്‍ കണ്ടെത്തിയത്.
ഈ മാസം മൂന്നിനാണ് പത്മനാഭനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇടയ്ക്കിടെ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്താറുള്ളയാളാണ് പത്മനാഭനെന്ന് ബന്ധുക്കള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഭക്ഷണവുമായി ഭാര്യ ശാന്ത എത്തിയപ്പോള്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത് പോയതായി അറിയിക്കുകയായിരുന്നു. ഇയാള്‍ക്കു വേണ്ടി അന്വേഷണം നടത്തുന്നതിനിടെയാണ് വ്യാഴാഴ്ച രാത്രി 9.30 മണിയോടെ മൃതദേഹം ആശുപത്രിയുടെ രണ്ടാംനിലയിലെ ഓപ്പറേഷന്‍ തീയ്യേറ്ററില്‍ കണ്ടെത്തിയത്. കൈക്കും തലയ്ക്കും മുറിവുകള്‍ കാണപ്പെട്ടത് ദുരൂഹതയ്ക്കിടയാക്കിയിട്ടുണ്ട്. കണ്ണൂര്‍ പ്രൊവിഡന്‍ ഓഫീസിലെ ജോലിക്കാരനാണ് പത്മനാഭന്‍.
ചന്തര എസ് ഐ വിപിന്‍ ചന്ദ്രന്റെ നേതൃത്വത്തിലാണ് പോലീസ് സ്ഥലത്തെത്തിയത്. രണ്ട് മക്കളുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Cheruvathur, Top-Headlines, Death, Obituary, man found dead in Operation Theater
< !- START disable copy paste -->