ക്ഷേത്ര പറമ്പില്‍ അക്രമത്തിനിരയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
Jan 16, 2013, 16:29 IST
ഉത്സവാഘോഷത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാത്രി ക്ഷേത്ര പറമ്പില്‍ നാടകം അവതരിപ്പിച്ചിരുന്നു. നാടകം നടന്നുകൊണ്ടിരിക്കെ ക്ഷേത്ര പറമ്പില്‍ വെച്ച് സുകുമാരനും ചിലരും തമ്മില്‍ വാക്കേറ്റം നടന്നതായി പറയപ്പെടുന്നു. ഓട്ടോഡ്രൈവറായ ഭീമനടി സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘം ആളുകള്‍ കണ്ടുനില്‍ക്കെ സുകുമാരനെ കയ്യേറ്റം ചെയ്തിരുന്നു. പരസ്യമായി മര്‍ദനമേറ്റതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തതാണെന്ന് കരുതുന്നു.
അക്രമിസംഘത്തിന്റെ പിടിയില്‍ നിന്ന് കുതറിമാറിയ സുകുമാരന്‍ സംഭവ സ്ഥലത്തു നിന്ന് പിന്നീട് അപ്രത്യക്ഷനായിരുന്നു. ബുധനാഴ്ച രാവിലെ പരിസരവാസികളാണ് ക്ഷേത്ര പറമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ യുവാവിനെ കണ്ടെത്തിയത്. വെള്ളരിക്കുണ്ട് എസ്.ഐ. എം.ടി. മൈക്കിളിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി. സംഭവത്തെ കുറിച്ച് വിശദമായ അനേ്വഷണം നടന്നുവരുന്നു.
Keywords : Vellarikundu, Temple, Attack, Suicide, Youth, Obituary, sukumaran, Drama, Auto-rickshaw Driver, Kasargodvartha, Malayalam News.