മധ്യവയസ്‌കന്റെ മൃതദേഹം റോഡരികിലെ ഓടയില്‍ കണ്ടെത്തി
Feb 23, 2012, 16:18 IST
ഉദുമ: മധ്യവയസ്‌കന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ ഓടയില്‍ കണ്ടെത്തി. അരവത്ത് മുതിയക്കാലിലെ ഗോപാലന്റെ (55) മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ തിരുവക്കോളി പാര്‍ക്കിംഗ് ഗ്രൗണ്ടിനടുത്ത ഓടയില്‍ കണ്ടെത്തിയത്. ദേഹത്ത് പരിക്കുകള്‍ കാണപ്പെട്ടതിനാല്‍ ഗോപാലന്‍ വാഹനമിടിച്ചാണ് മരണപ്പെട്ടെതെന്ന് സംശയിക്കുന്നു.
പാലക്കുന്ന് ഭരണി മഹോത്സവവുമായി ബന്ധപ്പെട്ടുള്ള അരവം കളിങ്ങോം തിരുമുല്‍ കാഴ്ചക്കൊപ്പം പോയ ഗോപാലന്‍ രാത്രി വൈകി വീട്ടിലേക്ക് തിരിച്ചിരുന്നു. എന്നാല്‍ ഗോപാലന്‍ എത്താതിരുന്നതിനെതുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തി വരുന്നതിനിടെയാണ് മൃതദേഹം ഓടയില്‍ കണ്ടെത്തിയത്. കൂലിത്തൊഴിലാളിയായ ഗോപാലന്റെ മരണം കുടുംബത്തിന് ആഘാതമായിട്ടുണ്ട്. ലക്ഷ്മിയാണ് ഭാര്യ. മൂന്നുമക്കളുണ്ട്. ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords: Obituary, Udma, Kasaragod
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.







