Mystery | നീലേശ്വരത്ത് റെയില്‍വെ സ്റ്റേഷന് സമീപം യുവാവിനെ കാറിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി
Updated: Aug 19, 2024, 16:58 IST
Photo: Arranged
നീലേശ്വരം റെയിൽവേ സ്റ്റേഷൻ സമീപം യുവാവ് മരിച്ച നിലയിൽ, ഹൃദയാഘാതമെന്ന് സംശയം, പൊലീസ് അന്വേഷണം.
നീലേശ്വരം: (KasargodVartha) റെയില്‍വെ സ്റ്റേഷന് (Railway Station) സമീപം യുവാവിനെ കാറിനകത്ത് (Car) മരിച്ച നിലയില്‍ (Found Dead) കണ്ടെത്തി. തിങ്കളാഴ്ച രാവിലെയാണ് സംഭവം.
നീലേശ്വരം ചോയങ്കോട്ടെ കരിങ്ങാട്ട് വീട്ടില്‍ കൊട്ടന്റെ മകന്‍ കെ വി ദിനേശനെ(48)യാണ് റെയില്‍വേ സ്റ്റേഷന്റെ തൊട്ട് മുന്നിലുള്ള മുത്തപ്പന്‍ മഠപ്പുരക്ക് സമീപം നിര്‍ത്തിയിട്ട കെ എല്‍ 60 സി 2030 നമ്പര്‍ കാറിന്റെ പിന്‍സീറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ നീലേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഹ്യദയസ്തംഭനമായിരിക്കാം മരണകാരണമെന്നാണ് സംശയിക്കുന്നത്.
#Nileshwaram #Kerala #India #crime #death #caraccident #policeinvestigation