എറണാകുളത്തെ ജോലി സ്ഥലത്തു നിന്നും നാട്ടിലെത്തിയ ഗൃഹനാഥനെ വീട്ടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Jan 28, 2019, 10:52 IST
കാസര്‍കോട്: (www.kasargodvartha.com 28.01.2019) എറണാകുളത്തെ ജോലി സ്ഥലത്തു നിന്നും നാട്ടിലെത്തിയ ഗൃഹനാഥനെ വീട്ടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മേല്‍പറമ്പ് വള്ളിയോട്ടെ കെ രമേശനെ (42)യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് 2.30 മണിയോടെയാണ് സംഭവം. വീട്ടുകാര്‍ പുറത്തുപോയി വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് രമേശനെ വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
Keywords: Man found dead in Bathroom, Kasaragod, News, Death, suicide, Postmortem, Hospital, Kerala.
എറണാകുളത്ത് എക്‌സ്‌പോര്‍ട്ടിംഗ് കമ്പനിയില്‍ പാക്കിംഗ് തൊഴിലാളിയായ രമേശന്‍ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് നാട്ടിലെത്തിയത്. ആത്മഹത്യ ചെയ്യാനുണ്ടായ കാരണം വ്യക്തമായിട്ടില്ല. പരേതരായ കുഞ്ഞിരാമന്‍ ആചാരി- ഇച്ചില ദമ്പതികളുടെ മകനാണ്. ഭാര്യ: അമ്പിക. മക്കള്‍: വൈഗ, വേദ. സഹോദരങ്ങള്‍: ബാബു, വത്സല, കുഞ്ഞമ്പു, വിലാസിനി, ജയന്തി, തമ്പായി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords: Man found dead in Bathroom, Kasaragod, News, Death, suicide, Postmortem, Hospital, Kerala.