Death | ബേകറി സാധനങ്ങള്‍ കടകളില്‍ വിതരണത്തിന് എത്തിക്കുന്നയാള്‍ വീട്ടുപറമ്പില്‍ മരിച്ച നിലയില്‍
Dec 20, 2024, 15:26 IST
Photo Credit: Kumar Kasargod
● തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
● കാസര്‍കോട് ജെനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ടം നടത്തി.
● അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം.
കാസര്‍കോട്: (KasargodVartha) ബേകറി സാധനങ്ങള്‍ കടകളില്‍ വിതരണത്തിന് എത്തിക്കുന്നയാളെ വീട്ടുപറമ്പിലെ മരക്കൊമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബേഡകം കൊളത്തൂര്‍ കരിയത്തെ പരേതരായ പി രാമന്‍ നായര്‍ - നാരായണി അമ്മ ദമ്പതികളുടെ മകന്‍ എ ബാലകൃഷ്ണന്‍ നായരാണ് (54) മരിച്ചത്.
തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കാസര്‍കോട് ജെനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ടം നടത്തി. സംഭവത്തില്‍ ബേഡകം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഭാര്യ: സ്വപ്ന. ഏകമകള്‍: അനാമിക (വിദ്യാര്‍ഥിനി). സഹോദരങ്ങള്‍: തമ്പാന്‍ നായര്‍ ചൂരിക്കോട്, കാര്‍ത്യായനി, ജാനകി, ഭവാനി, പത്മാവതി, പരേതയായ കല്യാണി.
#death #mystery #suicide #investigation #Kerala #Kasaragod #bakery #delivery