കീഴൂരില്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Mar 21, 2013, 17:30 IST

കാസര്‍കോട്: കീഴൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പള അണിഞ്ഞയിലെ ബാബുവിനെ (26) യാണ് കീഴൂര്‍ നാലപ്പാട് റീഹാബിലിറ്റേഷന്‍ സെന്ററിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. മാനസികാരോഗ്യ കേന്ദ്രത്തിന്റെ താഴത്തെ നിലയില്‍ മറ്റുള്ളവരോടൊപ്പം കഴിഞ്ഞിരുന്ന ബാബുവിനെ പെട്ടെന്ന് കാണാതാവുകയായിരുന്നു. ഉടന്‍ തന്നെ ജീവനക്കാര്‍ പരിശോധിച്ചപ്പോഴാണ് മുകള്‍ നിലയില്‍ ബെഡ് ഷീറ്റ് ഉപയോഗിച്ച് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
പെട്ടെന്ന് തന്നെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. ബേക്കല്‍ പോലീസ് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. ബന്ധുക്കളും വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയിരുന്നു. സ്ത്രീകളും പുരുഷന്മാരുമടക്കം 30 ഓളം അന്തേവാസികളാണ് ഇവിടെയുള്ളത്.
കൂലിതൊഴിലാളിയായ ബാബുവിനെ ഒരുമാസം മുമ്പാണ് ഇവിടെ പ്രവേശിപ്പിച്ചത്. നാരായണന്-മാധവി ദമ്പതികളുടെ മകനാണ് മരിച്ച ബാബു. സഹോദരങ്ങള്‍: ബിന്ദു, സിന്ധു, പുഷ്പ.
Keywords: Suicide, Perumbala, Kizhur, Missing, Kasaragod, General-Hospital, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News, Obituary.