മാതാവിനെ വിഷം കൊടുത്ത് കൊന്ന കേസിലെ പ്രതിയായ യുവാവ് തൂങ്ങിമരിച്ച നിലയില്‍
Nov 17, 2014, 21:11 IST
തളങ്കര: (www.kasargodvartha.com 17.11.2014) മാതാവിനെ വിഷം കൊടുത്ത് കൊന്ന കേസിലെ പ്രതിയായ യുവാവിനെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നീര്‍ച്ചാല്‍ മല്ലടുക്കയിലെ കൃഷ്ണന്റെ മകന്‍ ധര്‍മേന്ദ്ര (25)യൊണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ തളങ്കരയിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഹോട്ടല്‍ ജീവനക്കാരനായിരുന്നു മരിച്ച ധര്‍മേന്ദ്ര. ഏറെ നേരമായിട്ടും വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ഹോട്ടലിലെ സഹജീവനക്കാര്‍ താമസ മുറിയുടെ ജനല്‍ തുറന്ന് നോക്കിയപ്പോഴാണ് ഉടുതുണി മുകളില്‍ കെട്ടി തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. തുണി മുറിഞ്ഞ് മൃതദേഹം താഴെ വീണ നിലയിലായിരുന്നു. ടൗണ്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
മൂന്നര വര്‍ഷം മുമ്പാണ് മാതാവ് ബേബിയെ ധര്‍മേന്ദ്ര എലിവിഷം കൊടുത്ത് കൊന്നത്. ഈ കേസില്‍ വിചാരണ നേരിടുകയായിരുന്നു. ഭാര്യ: സുമിത. ഏകമകള്‍ രണ്ടര വയസുകാരി അനുഷ.
Keywords : Thalangara, Obituary, Death, Suicide, Case, Accuse, Murder, Kasaragod, Kerala, Darmendra, Man found dead hanged.