city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ക്ലബ്ബ് മുന്‍ സെക്രട്ടറി ക്ലബ്ബ് കെട്ടിടത്തിനകത്ത് തൂങ്ങി മരിച്ച നിലയില്‍

പെരിയ: (www.kasargodvartha.com 16.02.2017) ക്ലബ്ബ് മുന്‍ സെക്രട്ടറിയെ ക്ലബ്ബ് കെട്ടിടത്തിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പൂല്ലൂര്‍ പെരിയ പഞ്ചായത്തിലെ തടത്തില്‍ ലക്ഷം വീട് കോളനിയിലെ പരേതനായ കൂളിപ്പള്ളത്ത് രാമന്റെ മകന്‍ എ വി നാരായണ(46)നെയാണ് വ്യഴാഴ്ച രാവിലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

തടത്തില്‍ കലാകായിക സമിതി മുന്‍ സെക്രട്ടറിയായിരുന്ന നാരായണന്‍ മുമ്പ് സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. സിപിഎം ബ്രാഞ്ച് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ട് നിന്ന നാരായണന്‍ കലാ-കായിക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലാണ് ശ്രദ്ധ പതിപ്പിച്ചത്. മികച്ച സംഘാടകന്‍ കൂടിയായിരുന്നു. തടത്തില്‍ കലാ-കായിക സമിതി കെട്ടിടത്തിനകത്ത് തോര്‍ത്ത് മുണ്ട് കഴുത്തില്‍ കുരുക്കി തൂങ്ങി മരിച്ച നിലയിലായിരുന്നു നാരായണന്‍.

വിവരമറിഞ്ഞ് അമ്പലത്തറ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. നാരായണന്റെ മരണം നാടിനെ ദു:ഖ സാന്ദ്രമാക്കി. ഭാര്യ മിനിയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ അത്താണിയെയാണ് നാരായണന്റെ വിയോഗത്തോടെ നഷ്ടമായത്. കൂലി വേല ചെയ്താണ് നാരായണന്‍ കുടുംബം പുലര്‍ത്തിയിരുന്നത്. തടത്തില്‍ കലാ-കായിക സമിതിയുടെ വാര്‍ഷികാഘോഷ പരിപാടികളിലെല്ലാം നാരായണന്‍ സജീവ സാന്നിദ്ധ്യമായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. നാരായണന്റെ ആത്മഹത്യയ്ക്ക് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. രാമകൃഷ്ണന്‍, മാധവന്‍, ഗോവിന്ദന്‍, കുഞ്ഞമ്പു, രാഘവന്‍, മാധവി, ജാനകി എന്നിവര്‍ സഹോദരങ്ങളാണ്.

ക്ലബ്ബ് മുന്‍ സെക്രട്ടറി ക്ലബ്ബ് കെട്ടിടത്തിനകത്ത് തൂങ്ങി മരിച്ച നിലയില്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Periya, Club, Secretary, Obituary, Death, CPM, Police, Inquest, Postmortem, Hospital, Kooli Worker, Case, Investigation, Man found dead hanged.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia