ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞ് പോയ കല്ലുകെട്ട് തൊഴിലാളി തൂങ്ങിമരിച്ച നിലയില്‍
Sep 12, 2018, 11:12 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12.09.2018) പല്ല് വേദനക്ക് ഡോക്ടറെ കണ്ട് തിരിച്ചു വീട്ടിലെത്തിയ മധ്യവയസ്‌കന്‍ രാത്രി സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ തൂങ്ങിമരിച്ചു. മുറിയനാവിയിലെ വമ്പന്‍- ചിരുത ദമ്പതികളുടെ മകനും കല്ലുകെട്ട് തൊഴിലാളിയുമായ കെ വി രാമചന്ദ്രനാ(55)ണ് തൂങ്ങിമരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ പല്ല് വേദനക്ക് ഡോക്ടറെ കാണണമെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ രാമചന്ദ്രന്‍ വൈകിട്ടാണ് തിരിച്ചെത്തിയത്. രാത്രി തൊട്ടടുത്ത ബന്ധുവിന്റെ വീട്ടില്‍ പോകുന്നെന്ന് പറഞ്ഞ് പോയ രാമചന്ദ്രനെ പിന്നീട് കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടയിലാണ് പറമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബന്ധുക്കള്‍ ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി കയര്‍ അറുത്ത് മാറ്റി ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ആത്മഹത്യ ചെയ്യാനുള്ള കാരണം അറിയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഭാര്യ ജാനകി. മക്കള്‍: ഷിബിന്‍, അശ്വിന്‍. സഹോദരങ്ങള്‍: ശ്യാമള, ശാരദ, മധു, ഗംഗാധരന്‍, സരോജിനി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Hanged, കേരള വാര്‍ത്ത, Kanhangad, Man found dead hanged
< !- START disable copy paste -->