യുവാവ് തൂങ്ങിമരിച്ച നിലയില്‍
Mar 30, 2013, 17:52 IST
ബദിയഡുക്ക: ഏത്തടുക്ക വരമ്പൊടിയില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പരേതനായ നാരായണന്‍ നായിക്കിന്റെ മകന്‍ സുകുമാരന്‍(24) ആണ് മരിച്ചത്.
ജോലികഴിഞ്ഞ് വെള്ളിയാഴ്ച വൈകുന്നേരം വീട്ടില്‍ തിരികെയെത്തി ഭക്ഷണം കഴിച്ചതിനു ശേഷം പുറത്തിറങ്ങിയതായിരുന്നു സുകുമാരന്‍. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സുകുമാരനെ ഉടുതുണി കീറി അതില്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായി പോലീസ് പറഞ്ഞു.
മാതാവ്: ദേവകി. സഹോദരങ്ങള്‍: ചന്ദ്രശേഖരന്‍, വിജയലക്ഷ്മി, നിര്‍മലകുമാരി, സൗമ്യ, പവ്യ.
Keywords : Badiyadukka, Youth, Suicide, Obituary, Kasaragod, Kerala, Sukumaran, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.