മടിക്കൈയില്‍ യുവാവ് വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയില്‍
Jul 28, 2015, 09:48 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 28/07/2015) മടിക്കൈയില്‍ യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. മടിക്കൈ നാരയിലെ കണ്ണന്റെ മകന്‍ ബിജു (36) വിനെയാണ് വീട്ടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച സന്ധ്യയോടെയാണ് സംഭവം.
Keywords: Biju, Suicide, Obituary, Kasaragod, Kerala, Man found dead hanged, Advertisement Rossi Romani
Advertisement:
കിടപ്പുമുറിയില്കയറി വാതിലടച്ച ബിജുവിനെ പിന്നീട് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മദ്യത്തിന് അടിമയായിരുന്നു ബിജുവെന്ന് പോലീസ് പറഞ്ഞു. ശൈലജയാണ് ഭാര്യ. മക്കള്‍: ഷൈജു (വിദ്യാര്‍ത്ഥി ഗവ. വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മടിക്കൈ), വിഷ്ണു (വിദ്യാര്‍ത്ഥി, ആലമ്പാടി ഗവ. യു.പി സ്‌കൂള്‍). സഹോദരി: ശൈലജ.
നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Advertisement: