എഴുപത്തേഴുകാരന്‍ കശുമാവില്‍ തൂങ്ങിമരിച്ച നിലയില്‍
May 17, 2017, 11:30 IST
നീലേശ്വരം: (www.kasargodvartha.com 17.05.2017) എഴുപത്തേഴുകാരനെ കശുമാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൂവാറ്റി കിഴക്കേ വീട്ടില്‍ കെ വി രാഘവനെയാണ് (77) തൊട്ടടുത്ത പറമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകീട്ട് രാഘവനെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടയിലാണ് വഴിയരികിലുളള കശുമാവിന്‍ കൊമ്പില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. ഉടന്‍ തന്നെ കയര്‍ അറുത്തുമാറ്റി ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ഭാര്യ: കാര്‍ത്ത്യായനി. മക്കള്‍: സുപ്രഭ, രാധിക, സജി കുമാര്‍. സഹോദരങ്ങള്‍: നാരായണന്‍, കാര്‍ത്ത്യായനി, ലക്ഷ്മി. മരുമക്കള്‍: ഭാസ്‌കരന്‍, പുഷ്പ. നീലേശ്വരം പോലീസ് കേസെടുത്ത് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Neeleswaram, kasaragod, news, Man, Death, Obituary, Hanged on Tree, Missing.