ഭാര്യയെയും മക്കളെയും വിവാഹചടങ്ങിന് പറഞ്ഞയച്ച ശേഷം ഗള്‍ഫുകാരന്‍ വീട്ടിനകത്തെ ഹാളില്‍ തൂങ്ങിമരിച്ചു
Mar 20, 2018, 12:10 IST
കാസര്‍കോട്: (www.kasargodvartha.com 20.03.2018) ഭാര്യയെയും മക്കളെയും വിവാഹചടങ്ങിന് പറഞ്ഞയച്ച ശേഷം ഗള്‍ഫുകാരന്‍ വീട്ടിനകത്തെ ഹാളില്‍ തൂങ്ങിമരിച്ചു. അണങ്കൂരിലെ മോഹനപൂജാരി- ലളിത ദമ്പതികളുടെ മകന്‍ പ്രകാശനാണ് (40) തിങ്കളാഴ്ച ഉച്ചയോടെ തൂങ്ങിമരിച്ചത്. അണങ്കൂര്‍ ശാരദാംബ മന്ദിരത്തില്‍ പ്രകാശന്റെ ബന്ധുവിന്റെ വിവാഹചടങ്ങ് നടന്നിരുന്നു. പ്രകാശന്‍ ആദ്യം ചടങ്ങില്‍ പങ്കെടുത്ത ശേഷം തിരിച്ച് വീട്ടിലെത്തുകയും ഭാര്യയെയും മക്കളെയും വിവാഹത്തിന് പറഞ്ഞുവിടുകയുമായിരുന്നു.
ഇവര്‍ പിന്നീട് തിരിച്ചെത്തിയപ്പോഴാണ് പ്രകാശനെ വീട്ടിനകത്തെ ഹാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമായിട്ടില്ല. ഗള്‍ഫില്‍ വെല്‍ഡിംഗ് ജോലി ചെയ്തുവന്നിരുന്ന പ്രകാശന്‍ ഏഴു മാസം മുമ്പാണ് നാട്ടിലെത്തിയത്. ഉടന്‍ തന്നെ ഗള്‍ഫിലേക്ക് തിരിച്ചുപോകാനുള്ള ഒരുക്കത്തിലായിരുന്നു.
ഭാര്യ: സുനിത (മുണ്ട്യത്തടുക്ക). മക്കള്‍: ധനുഷ്, രക്ഷിത്. സഹോദരങ്ങള്‍: പുഷ്പ, രത്‌ന, നളിനി, മമത, സുനിത, രാജന്‍. കാസര്‍കോട് ടൗണ്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, House, Death, Hanged, Anangoor, Top-Headlines, Obituary, Man found dead hanged in house < !- START disable copy paste -->
ഇവര്‍ പിന്നീട് തിരിച്ചെത്തിയപ്പോഴാണ് പ്രകാശനെ വീട്ടിനകത്തെ ഹാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയ്ക്കുള്ള കാരണം വ്യക്തമായിട്ടില്ല. ഗള്‍ഫില്‍ വെല്‍ഡിംഗ് ജോലി ചെയ്തുവന്നിരുന്ന പ്രകാശന്‍ ഏഴു മാസം മുമ്പാണ് നാട്ടിലെത്തിയത്. ഉടന്‍ തന്നെ ഗള്‍ഫിലേക്ക് തിരിച്ചുപോകാനുള്ള ഒരുക്കത്തിലായിരുന്നു.
ഭാര്യ: സുനിത (മുണ്ട്യത്തടുക്ക). മക്കള്‍: ധനുഷ്, രക്ഷിത്. സഹോദരങ്ങള്‍: പുഷ്പ, രത്‌ന, നളിനി, മമത, സുനിത, രാജന്‍. കാസര്‍കോട് ടൗണ്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, House, Death, Hanged, Anangoor, Top-Headlines, Obituary, Man found dead hanged in house