ഗൃഹനാഥന്‍ വയലിലെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍
Sep 16, 2014, 14:46 IST
കാസര്‍കോട്: (www.kasargodvartha.com 16.09.2014) പെരുമ്പള കുണ്ട പനക്കാലിലെ ടി. ഭാസ്‌ക്കരനെ(60) വയലിലെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച രാത്രി അടുത്തവീട്ടില്‍ ടി.വി. കാണാന്‍ പോയതായിരുന്നു. തിരിച്ചെത്താത്തതിനാല്‍ വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ചൊവ്വാഴ്ച രാവിലെ വയലിലെ വെള്ളക്കെട്ടില്‍ മൃതദേഹം കാണപ്പെട്ടത്.
വരമ്പിലൂടെ നടന്നുവരുമ്പോള്‍ അബദ്ധത്തില്‍ വെള്ളത്തില്‍ വീണുമരിച്ചതാകാമെന്നു സംശയിക്കുന്നു. കൂലിപ്പണിക്കാരനായിരുന്നു. മൃതദേഹം വിദ്യാനഗര്‍ പോലീസ് ഇന്‍ക്വസ്റ്റു നടത്തി.
ഭാര്യ: കമലാക്ഷി. മക്കള്‍: രാജേഷ്, ഹരീഷ്, ശ്രീജിത്ത്, പ്രിയേഷ്, പവിത്ര. സഹോദരങ്ങള്‍: ഗോപാലകൃഷ്ണന്‍, ശശിധരന്‍, വേണു.
Keywords : Kasaragod, Kerala, Obituary, Perumbala, T. Bhaskaran, Dead Body, Man found dead drowned.
Advertisement: