Found Dead | വീട്ടില്‍ കയറി അക്രമം നടത്തിയെന്ന ഭാര്യയുടെയും ഭാര്യാസഹോദരിയുടെയും പരാതിക്ക് പിന്നാലെ ഭര്‍ത്താവിനെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി
Jan 11, 2023, 17:56 IST
പടന്ന: (www.kasargodvartha.com) വീട്ടില്‍ കയറി അക്രമം നടത്തിയെന്ന ഭാര്യയുടെയും ഭാര്യാസഹോദരിയുടെയും പരാതിക്ക് പിന്നാലെ ഭര്‍ത്താവിനെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തളിപ്പറമ്പ് ആലക്കോട് സ്വദേശിയും പടന്ന എടച്ചാക്കൈ തോട്ടുകര കോളിക്കരയിലെ വിനോദ് കുമാര്‍ (50) ആണ് മരിച്ചത്. ഫര്‍ണിചര്‍ തൊഴിലാളിയാണ്.
ഭാര്യ സാവിത്രിയുമായി ഒരു വര്‍ഷക്കാലമായി അകന്ന് കഴിയുകയാണ് വിനോദ് കുമാര്‍. ജനുവരി ഏഴിന് തൃക്കരിപ്പൂര്‍ ബീരിച്ചേരിയിലെ ഭാര്യാവീട്ടില്‍ ചെന്ന് ബഹളം വെക്കുകയും ഭാര്യയെയും ഭാര്യാസഹോദരിയെയും അടിക്കുകയും ചെയ്തുവെന്ന പരാതിയില്‍ ചന്തേര പൊലീസ് വിനോദ് കുമാറിനെതിരെ കേസെടുത്തിരുന്നു.
ഇതിനുപിന്നാലെയാണ് വിനോദ് കുമാറിനെ എടച്ചാക്കൈയില്‍ പുതുതായി നിര്‍മിച്ച വീട്ടില്‍ ചൊവ്വാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ചന്തേര പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ടത്തിനായി പരിയാരത്തുള്ള കണ്ണൂര്‍ മെഡികല്‍ കോളജിലേക്ക് മാറ്റി.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Padanna, Dead, Died, Complaint, Obituary, Man found dead at home.
< !- START disable copy paste -->