വൃദ്ധനെ വിഷം അകത്തുചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി
Mar 2, 2019, 20:04 IST
ചിറ്റാരിക്കാല്‍: (www.kasargodvartha.com 02.03.2019) വൃദ്ധനെ വിഷം അകത്തുചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. ചിറ്റാരിക്കാല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട നര്‍ക്കലക്കാട് മൗവ്വേനിയിലെ മാണിക്യ(75)നെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചക്കാണ് മാണിക്യനെ അവശനിലയില്‍ വീട്ടിനകത്ത് കാണപ്പെട്ടത്. ഉടന്‍ തന്നെ ജില്ലാശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാന്‍ കഴിഞ്ഞില്ല.
വിഷം അകത്ത് ചെന്നതാണ് മരണകാരണമെന്ന് പരിശോധിച്ച ഡോക്ടര്‍ പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു. ബന്ധുവായ വിജേഷിന്റെ പരാതിയില്‍ ചിറ്റാരിക്കാല്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കാര്‍ത്ത്യായനിയാണ് ഭാര്യ. മക്കള്‍: സന്തോഷ്, സനീഷ്, സജിത. സഹോദരി യശോദ.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, chittarikkal, Death, Obituary, Man found dead after consuming poison
< !- START disable copy paste -->
Keywords: Kasaragod, Kerala, news, chittarikkal, Death, Obituary, Man found dead after consuming poison
< !- START disable copy paste -->