city-gold-ad-for-blogger
Aster MIMS 10/10/2023

Man Drowned to Death| മീന്‍ പിടിക്കാനെത്തിയ യുവാവ് പുഴയില്‍ വീണു മരിച്ചു

പെരിങ്ങത്തൂര്‍: (www.kasargodvartha.com) മീന്‍ പിടിക്കാനെത്തിയ പത്തനംതിട്ട സ്വദേശിയായ യുവാവ് പെരിങ്ങത്തൂര്‍ പുഴയില്‍ വീണു മരിച്ചു. പത്തനംതിട്ട ഇടപ്പരിയാരത്തെ പുതുവേലിയില്‍ മനോജാ (32) ണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലുമണിയോടെ പെരിങ്ങത്തൂര്‍ ബോട് ജെടിക്കടുത്താണ് സംഭവം.

Man Drowned to Death| മീന്‍ പിടിക്കാനെത്തിയ യുവാവ് പുഴയില്‍ വീണു മരിച്ചു

ബന്ധുവായ വിശാഖ് വിശ്വനോടൊപ്പമാണ് ഇയാള്‍ മീന്‍ പിടിക്കാനെത്തിയത്. പുഴയില്‍ വീണ ഇയാളെ സമീപത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് കരയിലേക്കെത്തിച്ചു. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം തലശ്ശേരി ഗവ.ജെനറല്‍ ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Keywords: Man fell into the river and died while fishing, Pathanamthitta, News, Top-Headlines, Dead, Obituary, Kerala.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia