city-gold-ad-for-blogger

നിര്‍മാണം നടക്കുന്ന ആശുപത്രി കെട്ടിടത്തിന്റെ രണ്ടാംനിലയില്‍ ഉറങ്ങുകയായിരുന്ന യുവാവ് വീണ് മരിച്ചു

തൃക്കരിപ്പൂര്‍: (www.kasargodvartha.com 15/02/2016) നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന ആശുപത്രി കെട്ടിടത്തിന്റെ മുകളില്‍നിന്നും വീണ് കോണ്‍ക്രീറ്റ് തൊഴിലാളിയായ യുവാവ് മരിച്ചു. ബീഹാര്‍ സ്വദേശി അന്‍സാരിയാണ് (35) മരിച്ചത്. ഞായറാഴ്ച അര്‍ദ്ധരാത്രി 12.30 മണിയോടെ തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയുടെ നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍നിന്നുമാണ് അന്‍സാരി വീണുമരിച്ചത്. കെട്ടിടത്തിന്റെ മുകളില്‍ കിടന്നുറങ്ങിയതായിരുന്നു അന്‍സാരി.

ഒപ്പം ജോലിചെയ്യുന്നവരും കൂടെയുണ്ടായിരുന്നു. അര്‍ദ്ധരാത്രി ഉണര്‍ന്ന അന്‍സാരി അബദ്ധത്തില്‍ കാല്‍വഴുതി രണ്ടാംനിലയില്‍നിന്നും താഴേക്ക് വീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അന്‍സാരി മാസങ്ങളായി തൃക്കരിപ്പൂര്‍ ഭാഗങ്ങളില്‍ കോണ്‍ക്രീറ്റ് ജോലി ചെയ്തുവരികയായിരുന്നു. ചന്തേര പോലീസ് ഇന്‍ക്വസ്റ്റിനായി പരിയാരംമെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് പോയി.
നിര്‍മാണം നടക്കുന്ന ആശുപത്രി കെട്ടിടത്തിന്റെ രണ്ടാംനിലയില്‍ ഉറങ്ങുകയായിരുന്ന യുവാവ് വീണ് മരിച്ചു

Keywords:  Trikaripur, Obituary, Kerala, Kasaragod, Construction Building, Man falls to death, Ansari

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia