ജോലിക്കിടെ ഇരുമ്പ് ഏണി വൈദ്യുതി ലൈനില്‍തട്ടി ഷോക്കേറ്റ് യുവാവ് മരിച്ചു
Mar 31, 2013, 13:02 IST
എരിയാല്‍: ഇരുമ്പ് ഏണി വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് പെയിന്റിംഗ് തൊഴിലാളിയായ യുവാവ് മരിച്ചു. എരിയാല്‍ കാവില്‍ ജുമാമസ്ജിദിന് സമീപത്തെ കെ.വി.ഹംസ(30)യാണ് ദാരുണമായി മരിച്ചത്. ഞായറാഴ്ച രാവിലെ 10 മണിയോടെ ചൗക്കി കുന്നിലില്‍ ജോലിക്കിടെയാണ് അപകടം.
കുന്നിലെ സുലൈമാന്റെ പുതുതായി പണിയുന്ന വീടിന്റെ പുറത്തെ ചുമരിന് പെയിന്റ് ചെയ്യാനായി ഇരുമ്പ് ഏണി കൊണ്ടുവെയ്ക്കുന്നതിനിടെ ഏണി സമീപത്തെ വൈദ്യുതി ലൈനില്‍ അബദ്ധത്തില്‍ തട്ടുകയായിരുന്നു. ഷോക്കേറ്റ് തെറിച്ചുവീണ ഹംസയെ ഓടിക്കൂട്ടിയവര് ഉടന്‍ തന്നെ കാസര്‍കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുവന്നുവെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.
മൃതദേഹം പിന്നീട് പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ബീരാന്-ഖദീജ ദമ്പതികളുടെ മകനാണ് ഹംസ. ബ്ലാര്‍ക്കോട് സ്വദേശിനി ബല്‍ക്കീസാണ് ഭാര്യ. എട്ടുമാസം പ്രായമുള്ള ഹബീബ ഏക മകളാണ്. സഹോദരങ്ങള്‍: അസ്മ, സൈഫുന്നീസ, സഫിയ, മറിയം ബീവി, ജലീല്‍, ഫൈസല്‍(ബാംഗ്ലൂര്‍), സലീം. മൃതദേഹം വൈകിട്ട് കാവില്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. രണ്ടാഴ്ച മുമ്പ് ഹംസയുടെ ഉമ്മൂമ്മ 105 വയസുള്ള മറിയുമ്മ നിര്യാതയായിരുന്നു. അതിന്റെ ദുഃഖം കുടുംബത്തില്‍ നിന്നും മാഞ്ഞുപോകും മുമ്പാണ് ഹംസയുടെ അപകടമരണം.
ദുരന്തം നാടിനെ കണ്ണീരിലാഴ്ത്തി. കഴിഞ്ഞ വ്യാഴാഴ്ച ബൈക്ക് അപകടത്തില്‍ ചൗക്കി കുന്നിലെ സമീര്‍ ആസിഫ്(20), സാദിഖ്(19) എന്നിവര്‍ മരിച്ച സംഭവത്തിന്റെ നടുക്കം വിട്ടുമാറും മുമ്പാണ് ഹംസയുടെ ദാരുണ അന്ത്യം. അകാല മരണങ്ങള് നാടിനെ വേട്ടയാടുന്നത് ജനങ്ങളെ നടുക്കത്തിലാഴ്ത്തി.

Keywords: Painting, Worker, Death, Electric shock, Eriyal, Kasaragod, Kerala, Kasargod Vartha, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.