പുഴയില്‍ ഒഴുക്കില്‍ പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി
Apr 19, 2015, 20:13 IST
ബദിയഡുക്ക: (www.kasargodvartha.com 19/04/2015) സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ ഒഴുക്കില്‍ പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബദിയഡുക്ക പെര്‍ള കണ്ടിഗെയിലെ മദ്ദ - ബീയു ദമ്പതികളുടെ മകന്‍ സുന്ദര (55) യാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് സുഹൃത്തുക്കള്‍ക്കൊപ്പം ബദിയഡുക്ക ബാത്തിലപ്പടവ് പുഴയില്‍ കുളിക്കാനിറങ്ങുന്നതിനിടെ ചുഴിയില്‍ പെടുകയായിരുന്നു.
കാസര്‍കോട് ഫയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ ഓഫീസര്‍ രവീന്ദ്രന്റെ നേതൃത്വത്തില്‍ മണിക്കൂറുകള്‍ നീണ്ട തിരിച്ചിലിനൊടുവില്‍ രാത്രി എട്ട് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും. കനത്ത മഴയും ഇടി മിന്നലും ഉണ്ടായത് തിരച്ചിലിന് വിഘാതം സൃഷ്ടിച്ചിരുന്നു.
അവിവാഹിതനാണ് സുന്ദര. സഹോദരങ്ങള്‍: ബാബു, സജീവ, നാഗപ്പ, ദേവകി, വാസന്തി.

Keywords : Kasaragod, Kerala, Badiyadukka, River, Death, Obituary, Police, Fire force, Sundara, Man drowned to death.