ക്ഷേത്ര കുളത്തില്‍ കുളിക്കാന്‍പോയ ഗൃഹനാഥന്‍ കാല്‍വഴുതിവീണ് മുങ്ങിമരിച്ചു
Dec 21, 2016, 11:09 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 21/12/2016) ക്ഷേത്ര കുളത്തില്‍ കുളിക്കാന്‍പോയ ഗൃഹനാഥന്‍ കാല്‍വഴുതിവീണ് മുങ്ങിമരിച്ചു. തെക്കേമാണിയാട്ട് കളരിക്കാല്‍ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ എടമേല്‍ അമ്പു (50) ആണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ 5.30 മണിയോടെയാണ് സംഭവം. പുലര്‍ച്ചെ ക്ഷേത്ര കുളത്തില്‍ കുളിക്കാനെത്തിയ അയ്യപ്പ ഭക്തരാണ് സംഭവം കണ്ടത്.
ചന്തേര പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിവാഹിതനാണ്. സഹോദരങ്ങള്‍: നാരായണ്‍ (പ്രദീപ് ലൈറ്റ് ആന്റ് സൗണ്ട് ഉടമ, കരിവെള്ളൂര്‍), പാറു, പരേതരായ കുഞ്ഞിക്കണ്ണന്‍, തമ്പായി.

Keywords: Trikaripur, Kasaragod, Obituary, Kerala, Man drowned to death, Pond