ഒരാഴ്ച മുമ്പ് സിപിസിആര്‍ഐയില്‍ ജോലിക്കു കയറിയ തിരുവനന്തപുരം സ്വദേശി തേജസ്വിനി പുഴയില്‍ മുങ്ങിമരിച്ചു
Feb 19, 2018, 09:39 IST
കാസര്‍കോട്: (www.kasargodvartha.com 19.02.2018) ഒരാഴ്ച മുമ്പ് സിപിസിആര്‍ഐയില്‍ ജോലിക്കു കയറിയ തിരുവനന്തപുരം സ്വദേശി തേജസ്വിനി പുഴയില്‍ മുങ്ങിമരിച്ചു. തിരുവനന്തപുരം പരുത്തിപ്പള്ളിയിലെ രാജപ്പന്‍ നായര്‍- അങ്കണവാടി അധ്യാപിക ഗീത ദമ്പതികളുടെ മകന്‍ ജി.ആര്‍. അനന്തു (23) വാണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 4.30 മണിയോടെയാണ് സംഭവം.
അമ്മാവന്റെ മകന്‍ ഗോകുലിനും സുഹൃത്ത് രഞ്ജിത്തിനുമൊപ്പം കയ്യൂര്‍ അരയാക്കടവിന് സമീപം കണിയാട തീരത്തെത്തിയതായിരുന്നു അനന്തു. പുഴയിലിറങ്ങിയപ്പോള്‍ പെട്ടെന്ന് കാല്‍വഴുതി ആഴത്തിലേക്ക് അനന്തു പതിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവരുടെ നിലവിളി കേട്ട് പരിസരവാസികള്‍ ഓടിയെത്തി പുഴയില്‍ തിരച്ചില്‍ നടത്തി മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഒരാഴ്ചമുമ്പാണ് അനന്തുവും രഞ്ജിത്തും സി.പി.സി.ആര്‍.ഐ.യില്‍ താത്കാലിക പ്രമോട്ടറായി ജോലിയില്‍ പ്രവേശിച്ചത്. അമ്മാവന്‍ ചായ്യോം വാഴപ്പന്തലിലെ രാധാകൃഷ്ണന്റെ വീട്ടിലായിരുന്നു താമസം. ഇവിടെനിന്ന് ഒരുകിലോമീറ്റര്‍ അകലെയാണ് കണിയാട പുഴക്കടവ്. അനീഷ് (പെന്‍ബോള്‍, തിരുവനന്തപുരം) അനന്തുവിന്റെ ഏക സഹോദരനാണ്.
വിവരമറിഞ്ഞ് നീലേശ്വരം പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. ശേഷം ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. തിങ്കളാഴ്ച മൃതദേഹ പരിശോധനയ്ക്കുശേഷം തിരുവനന്തപുരത്തേക്ക് കൊണ്ടുപോകും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, died, Obituary, Top-Headlines, CPCRI, Job, Man Drowned to death in Thejaswini River
< !- START disable copy paste -->