ബദിയഡുക്കയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയയാളെ ഒഴുക്കില്‍പെട്ട് കാണാതായി
Apr 19, 2015, 18:14 IST
ബദിയഡുക്ക: (www.kasargodvartha.com 19/04/2015) സുഹൃത്തുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയയാള്‍ ഒഴുക്കില്‍പെട്ടു. ബദിയഡുക്ക പെര്‍ള കണ്ടിഗെയിലെ മദ്ദ - ബീയു ദമ്പതികളുടെ മകന്‍ സുന്ദര (35) യെയാണ് ഒഴുക്കില്‍ പെട്ട് കാണാതായത്.
ഞായറാഴ്ച വൈകിട്ട് സുഹൃത്തുക്കള്‍ക്കൊപ്പം ബദിയഡുക്ക ബാത്തിലപ്പടവ് പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു. ഇതിനിടയില്‍ സുന്ദരന്‍ ചുഴിയുള്ള ഭാഗത്ത് ഒഴുക്കില്‍ പെടുകയായിരുന്നു.
കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘം സുന്ദരയ്ക്ക് വേണ്ടി തിരച്ചില്‍ നടത്തിവരികയാണ്. ബദിയഡുക്ക പോലീസും സ്ഥലത്തെത്തി.

Keywords : Badiyadukka, Kasaragod, Drown, Death, Obituary, Kerala, River, Sundara.