city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കു­ളി­ക്കാന്‍ പോയ വൃ­ദ്ധന്‍ അ­ബദ്ധ­ത്തില്‍ കാല്‍­വ­ഴു­തി കു­ള­ത്തില്‍ വീ­ണു­മ­രി­ച്ചു

പൊ­യി­നാച്ചി: ത­റ­വാ­ട് വീടിന­ടുത്ത് കു­ളി­ക്കാന്‍ പോയ വൃ­ദ്ധന്‍ അബദ്ധ­ത്തില്‍ കാല്‍­വ­ഴു­തി കു­ള­ത്തില്‍ വീ­ണു­മ­രി­ച്ചു. തെ­ക്കില്‍ പ­റ­മ്പ അമ്പ­ത്തഞ്ചാം മൈ­ലി­ലെ ക­മ്മ­ട്ട കുഞ്ഞമ്പു നാ­യര്‍ (84) ആ­ണ് മ­രി­ച്ചത്. വെ­ള്ളി­യാഴ്ച വൈ­കി­ട്ട് നാ­ല് മണി­യോ­ടെ­യാ­ണ് സം­ഭ­വം.

കാ­റ­ഡു­ക്ക സ്വ­ദേ­ശി­യാ­യ കുഞ്ഞമ്പുനാ­യര്‍ പൊ­യി­നാ­ച്ചി­യി­ലെ ത­റ­വാ­ട്ടി­ലാ­ണ് താ­മസം. കു­ള­ത്തില്‍ വീ­ഴു­ന്ന­തുക­ണ്ട് നാ­ട്ടു­കാര്‍ ഓ­ടി­യെ­ത്തി പു­റ­ത്തെ­ടു­ത്ത് ഉ­ടന്‍ ആ­ശു­പ­ത്രി­യി­ലെ­ത്തി­ച്ചെ­ങ്കിലും ജീ­വന്‍ ര­ക്ഷി­ക്കാ­നാ­യില്ല. അ­പ­സ്മാ­ര ­രോ­ഗ­മു­ണ്ടാ­കാ­റു­ണ്ടെ­ന്ന് വീ­ട്ടു­കാര്‍ പോ­ലീസി­നോ­ട് പ­റഞ്ഞു.

കു­ളി­ക്കാന്‍ പോയ വൃ­ദ്ധന്‍ അ­ബദ്ധ­ത്തില്‍ കാല്‍­വ­ഴു­തി കു­ള­ത്തില്‍ വീ­ണു­മ­രി­ച്ചുഈ കു­ള­ത്തില്‍ നി­രവ­ധി അപ­ക­ട മ­ര­ണ­ങ്ങള്‍ ന­ട­ന്നി­ട്ടു­ണ്ടെ­ന്നാ­ണ് നാ­ട്ടു­കാര്‍ പ­രാ­തി­പ്പെ­ടു­ന്നത്. സ്­കൂള്‍ കു­ട്ടി­ക­ളട­ക്കം ന­ട­ന്നു­പോ­കു­ന്ന വ­യ­ലി­ന­ടു­ത്താണ് കു­ളം സ്ഥി­തി­ച്ചെ­യ്യു­ന്നത്. വെ­ള്ള­ച്ചി­യാ­ണ് ഭാ­ര്യ. മകന്‍: എം. ശ്രീ­ധ­രന്‍.

വി­ദ്യാ­ന­ഗര്‍ എസ്.ഐ. ഉ­ത്തം­ദാ­സി­ന്റെ നേ­തൃ­ത്വ­ത്തില്‍ ഇന്‍­ക്വ­സ്­റ്റ് ന­ടത്തി­യ മൃ­ത­ദേ­ഹം പോ­സ്­റ്റു­മോര്‍­ട്ട­ത്തി­നാ­യി കാസര്‍­കോ­ട് ജ­ന­റല്‍ ആ­ശു­പ­ത്രി മോര്‍­ച­റി­യി­ലേ­ക്ക് മാറ്റി.

Keywords: Kerala, Kasaragod, Poinachi, Karaduka, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia