കുളിക്കുന്നതിനിടെ തോട്ടിലെ ഒഴുക്കില്‍പ്പെട്ട് മധ്യവയസ്‌കന്‍ മരിച്ചു
Aug 27, 2016, 12:00 IST
രാജപുരം: (www.kasargodvartha.com 27/08/2016) കുളിക്കുന്നതിനിടെ തോട്ടിലെ ഒഴുക്കില്‍പ്പെട്ട് മധ്യവയസ്‌കന്‍ മരിച്ചു. രാജപുരം കാഞ്ഞിരടുക്കത്തെ തടിയന്‍ വളപ്പില്‍ പരേതനായ കറുമ്പന്റെയും വെള്ളച്ചിയുടെയും മകന്‍ കെ കുമാരന്‍ (54) ആണ് മരിച്ചത്. കൂലി തൊഴിലാളിയായ കുമാരന്‍ വെള്ളിയാഴ്ച രാവിലെ പതിവുപോലെ ജോലിക്ക് പോയതായിരുന്നു.
പണി കഴിഞ്ഞ ശേഷം കൂടെ ജോലി ചെയ്യുന്ന ജനകിയോടൊപ്പമാണ് കുമാരന്‍ തോട്ടിലെത്തിയത്. കുമാരന്‍ കുളിക്കാനിറങ്ങിയതോടെ ജാനകി തിരിച്ചു പോയിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കുമാരനെ കാണാതിരുന്നതിനെ തുടര്‍ന്ന് ജാനകി തോട്ടിന്‍കരയിലെത്തിയപ്പോള്‍ വസ്ത്രം പിഴിഞ്ഞുവെച്ച നിലയിലും ചെരുപ്പും കണ്ടെത്തി. കുമാരന്‍ ഒഴുക്കില്‍പ്പെട്ടെന്ന് ബോധ്യപ്പെട്ട ജാനകി നിലവിളിച്ചതിനെ തുടര്‍ന്ന് പരിസരവാസികള്‍ ഓടിയെത്തുകയും തിരച്ചില്‍ നടത്തുകയും ചെയ്തതോടെ രാത്രി ഏഴുമണിയോടെ കുമാരന്റെ മൃതദേഹം തോട്ടിലെ കുറ്റിക്കാട്ടില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
കുണ്ടംകുഴി ബേളങ്ങാട്ടെ പത്മാവതിയാണ് ഭാര്യ. മക്കള്‍: മഹേഷ് കുമാര്‍, മനീഷ് കുമാര്‍, മഞ്ജു. സഹോദരങ്ങള്‍: മാധവന്‍, കരുണാകരന്‍, ഭാസ്‌ക്കരന്‍, കാര്‍ത്യായനി, അമ്മാളു, സരോജിനി.
Keywords : Rajapuram, Death, Obituary, K Kumaran.