മത്സ്യബന്ധനത്തിനിടെ അമ്പത്തെട്ടുകാരന്‍ പുഴയില്‍ മുങ്ങിമരിച്ചു
May 2, 2017, 10:01 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 02.05.2017) മത്സ്യ ബന്ധനത്തിനിടെ അമ്പത്തെട്ടുകാരന്‍ പുഴയില്‍ മുങ്ങിമരിച്ചു. ചിത്താരി കടപ്പുറത്തെ പരേതരായ രാമൂട്ടി - ദേവകി ദമ്പതികളുടെ മകന്‍ എ ആര്‍ ദിനേശ(58)നാണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ആറു മണിക്കാണ് സംഭവം.
ദിനേശന്‍ പതിവു പോലെ രാവിലെ വലയെടുത്ത് മത്സ്യം പിടിക്കാന്‍ ഇറങ്ങിയതാണ്. എന്നാല്‍ സമയം കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടയിലാണ് ദിനേശനെ പുഴയില്‍ വീണ് കിടക്കുന്നത് കണ്ടത്. വീട്ടുകാര്‍ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മത്സ്യം പിടിക്കുന്നതിനിടയില്‍ ദിനേശന്‍ അബദ്ധത്തില്‍ പുഴയില്‍ വീണ് മരണപ്പെട്ടതാകാമെന്നാണ് സംശയിക്കുന്നത്.
ഭാര്യ: പ്രതീജ. മക്കള്‍: പ്രജീന, പ്രദീഷ്. സഹോദരങ്ങള്‍: ശിശുപാലന്‍, ചന്ദ്രന്‍, ശിവാനി, പ്രേമ, സുശീല, പരേതനായ ഭാസ്‌കരന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Fishermen, Death, Obituary, Kanhangad, River, House, Kasaragod, KR Dineshan.