ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു
Sep 28, 2014, 01:41 IST
മഞ്ചേശ്വരം: (www.kasargodvartha.com 28.09.2014) ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന യുവാവ് കുഴഞ്ഞു വീണു മരിച്ചു. മിയാപ്പദവിലെ ബി.എസ്. സ്റ്റോര്‍ ഉടമ ബി.എസ്.ബഷീറാണ് (33) മരിച്ചത്. യൂത്ത് കോണ്‍ഗ്രസ് മീഞ്ച ബൂത്ത് കമ്മിറ്റി പ്രസിഡന്റായിരുന്നു.
ഞായറാഴ്ച രാവിലെ മിയാപ്പദവ് ചര്‍ച്ചിനടുത്ത റോഡിലാണ് സംഭവം. ബൈക്ക് റോഡരികില്‍ നിര്‍ത്തുന്നതും ബഷീര്‍ കുഴഞ്ഞു വീഴുന്നതും നാട്ടുകാര്‍ കണ്ടിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണപ്പെട്ടിരുന്നു.
ബാളിയൂരിലെ ഒരു ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു സംഭവം.
ഡി.എസ്. മുഹമ്മദ്-സുലേഖ ദമ്പതികളുടെ മകനാണ്. ഭാര്യ: ആമിന. മക്കള്‍: ബാസിത്ത്, ബാസിമ.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
മഹാരാഷ്ട്രയില്‍ ശിവ സേന എല്ലാ സീറ്റുകളിലും മല്‍സരിക്കും
Keywords: Kasaragod, Kerala, Manjeshwaram, Died, Obituary, Committee, Bike, Driving, Congress, President,
Advertisement: