പള്ളിയില്‍ നിന്നും പ്രാര്‍ത്ഥന കഴിഞ്ഞിറങ്ങിയയാള്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മരിച്ചു
Feb 19, 2017, 22:24 IST
ചട്ടഞ്ചാല്‍: (www.kasargodvartha.com 19/02/2017) പള്ളിയില്‍ നിന്നും പ്രാര്‍ത്ഥന കഴിഞ്ഞിറങ്ങിയയാള്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മരിച്ചു. ചട്ടഞ്ചാല്‍ കുന്നുപാറയിലെ കുഞ്ഞഹമ്മദ് എന്ന് മിഠായി കുഞ്ഞാമു (80) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 8.30 മണിയോടെയാണ് അപകടം.
ചട്ടഞ്ചാല്‍ ടൗണിലെ പള്ളിയില്‍ നിന്നും പ്രാര്‍ത്ഥന കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെ അമിത വേഗതയിലെത്തിയ റിറ്റ്‌സ് കാര്‍ ഇടിക്കുകയായിരുന്നു. റോഡില്‍ തലയടിച്ചു വീണ കുഞ്ഞഹമ്മദ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
അപകടത്തിനിടയാക്കിയ റിറ്റ്‌സ് കാര്‍ വിദ്യാനഗര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. പരേതയായ റുഖിയയാണ് ഭാര്യ. മക്കള്‍: അഷ്‌റഫ്, മുജീബ്, മുത്തലിബ്, പരേതനായ ഷരീഫ്, സൗദാബി, മൈമൂന, ഫരീദ. മരുമക്കള്‍: അഹ് മദ്, നാസര്‍, അസീസ്, ഖൈറുന്നിസ ഉദുമ, നസീമ, ഖൈറുന്നിസ കാഞ്ഞങ്ങാട്. സഹോദരങ്ങള്‍: അബൂബക്കര്‍, മറിയം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺ ലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Chattanchal, Accident, Death, Top-Headlines, Kasaragod, Car, Obituary, Masjid, Kunnupara, Kunhahamed.