Death | അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കാസർകോട്ട് മരണം; രണ്ടാഴ്ചയോളമായി ചികിത്സയിൽ കഴിഞ്ഞ യുവാവ് പനിയെ തുടർന്ന് നാട്ടിലെത്തിയത് മുംബൈയിൽ നിന്ന്
Updated: Sep 23, 2024, 13:29 IST
Photo: Arranged
● മുംബൈയിൽ ജോലി ചെയ്തിരുന്നു
● കാസർകോട് ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ ആശുപത്രിയിലും ചികിത്സയിലായിരുന്നു
ചട്ടഞ്ചാൽ: (KasargodVartha) അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചെമ്മനാട് പഞ്ചായത്ത് പരിധിയിലെ പി കുമാരൻ നായരുടെ മകൻ എം മണികണ്ഠൻ (38) ആണ് മരിച്ചത്.
രണ്ടാഴ്ചയോളം കാസർകോട് ഗവ. ജെനറൽ ആശുപത്രിയിലും കണ്ണൂരിലെ ആശുപത്രിയിലുമായി ചികിത്സയിലായിരുന്നു. മുംബൈയിൽ സഹോദരനൊപ്പം കടയിൽ ജോലിചെയ്തിരുന്ന മണികണ്ഠൻ പനി ബാധിച്ചാണ് നാട്ടിലെത്തിയത്. കണ്ണൂരിൽ നടത്തിയ പരിശോധനയിലാണ് രോഗം തിരിച്ചറിഞ്ഞത്.
മാതാവ് മുല്ലച്ചേരി തമ്പായി അമ്മ. ഭാര്യ നിമിഷ. മക്കൾ: നിവേദ്യ, നൈനിക. മറ്റു സഹോദരങ്ങൾ: കമലാക്ഷി, രവീന്ദ്രൻ, ഗീത, രോഹിണി, സുമതി. സംസ്കാരം പിന്നീട്.
#KeralaNews #Kasaragod #Obituary #RIP #Condolences #LocalNews