രോഗിയായ മാതാവിനെ ആശുപത്രിയിലെത്തിക്കാന്‍ ട്രെയിനില്‍ പോകുന്നതിനിടെ മകന്‍ കുഴഞ്ഞുവീണ് മരിച്ചു
Jan 3, 2018, 10:22 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 03.01.2018) കാന്‍സര്‍ രോഗിയായ മാതാവിനെയും കൊണ്ട് ആശുപത്രിയിലേക്ക് പോവുകയായിരുന്ന മകന്‍ ട്രെയിനില്‍ കുഴഞ്ഞുവീണ് മരിച്ചു. രാജപുരം മണ്ണൂര്‍ ജോസഫിന്റെ മകനും ജീപ്പ് ഡ്രൈവറുമായ ബിനോയ് ജോസഫാ(42)ണ് മലബാര്‍ എക്സ്പ്രസില്‍ കുഴഞ്ഞുവീണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം.
മാതാവ് അന്നക്കുട്ടിയെ തലശേരി റീജ്യണല്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സക്കായി കൊണ്ടുപോകുന്നതിനായി ട്രെയിനില്‍ ഒപ്പം യാത്ര ചെയ്യുകയായിരുന്നു ബിനോയി. കണ്ണപുരം റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍ ബിനോയ് ഹൃദയാഘാതത്തെ തുടര്‍ന്ന് ട്രെയിനില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഇതേ വണ്ടിയില്‍ തന്നെ കണ്ണൂരിലെത്തിച്ച ബിനോയിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൃതദേഹം മാവുങ്കാല്‍ സഞ്ജീവനി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അന്നക്കുട്ടി തലശേരി മലബാര്‍ റീജ്യണല്‍ ക്യാന്‍സര്‍ സെന്ററിലാണ് ചികിത്സ തേടിയിരുന്നത്. ചൊവ്വാഴ്ച രാവിലെയാണ് ഡോക്ടറെ കാണാന്‍ അനുമതി ലഭിച്ചിരുന്നത്. അതിനാലാണ് തിങ്കളാഴ്ച വൈകിട്ട് തന്നെ ആശുപത്രിയിലേക്ക് പുറപ്പെട്ടത്. സംസ്‌കാരം കള്ളാര്‍ ഉണ്ണിമിശിഹാ ദേവാലയത്തിലെ സെമിത്തേരിയില്‍ നടക്കും.
ഭാര്യ: ശ്രീജ. മക്കള്‍: അഭിന്‍, അലീന, അമല്‍ (മൂവരും രാജപുരം ഹോളിഫാമിലി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: ബിജു (ഉത്തര്‍പ്രദേശ്), വിധു (പാസ്റ്റര്‍ എറണാകുളം).

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, son, Death, Obituary, Train, Man dies in Train
< !- START disable copy paste -->