ബസ് സ്‌കൂട്ടറിലിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം
Feb 14, 2018, 16:32 IST
പൊയ്‌നാച്ചി: (www.kasargodvartha.com 14.02.2018) ബസ് സ്‌കൂട്ടറിലിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം. പള്ളിക്കര മഠം റെയില്‍വേ ഓവര്‍ ബിഡ്ജിന് സമീപത്തെ ഒമേഗ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കാഞ്ഞങ്ങാട് സ്വദേശി പി വി താജുദ്ദീനാണ് (48) മരിച്ചത്. ബുധനാഴ്ച വൈകിട്ട് 3.45 മണിയോടെ മയിലാട്ടി ബട്ടത്തൂരിലാണ് അപകടമുണ്ടായത്. കണ്ണൂരില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന സന ബസും പൊയനാച്ചി ഭാഗത്തു നിന്നും പെരിയയിലേക്ക് പോവുകയായിരുന്ന സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്.
ബസ് സ്‌കൂട്ടറിലിടിച്ചതോടെ തെറിച്ചുവീണ താജുദ്ദീന്റെ ദേഹത്ത് പിറകെ നിന്നുമെത്തിയ കണ്ടെയ്‌നര്‍ ലോറി കയറിയിറങ്ങി. ഹെല്‍മറ്റ് ധരിച്ചിരുന്നുവെങ്കിലും ഹെല്‍മറ്റ് ചിഹ്നഭിന്നമായി. സ്‌കൂട്ടറും പൂര്‍ണമായും തകര്‍ന്നു. വിവരമറിഞ്ഞ് ഹൈവേ പോലീസും ബേക്കല്‍ പോലീസും സ്ഥലത്തെത്തി. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വാഹനങ്ങളും പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
ഭാര്യ: ഫാത്തൂഞ്ഞി (കല്ലിങ്കാല്‍), മക്കള്‍: സിറാജുദ്ദീന്‍, ഫാരിസ, സാജിദ്.

Updated
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Accidental-Death, Obituary, Poinachi, Bekal, Pallikara, Man dies in Scooter- bus accident
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Accidental-Death, Obituary, Poinachi, Bekal, Pallikara, Man dies in Scooter- bus accident