കാര്‍ നിയന്ത്രണം വിട്ടുമറിഞ്ഞ് യുവാവ് മരിച്ചു; മൂന്നുപേര്‍ക്ക് പരിക്ക്
Dec 15, 2013, 23:58 IST
കാസര്‍കോട്: കാര്‍ മീഡിയനില്‍ തട്ടി നിയന്ത്രണം വിട്ടുമറിഞ്ഞു യുവാവ് മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ നുള്ളിപ്പാടി ദേശീയപാതയിലാണ് അപകടം. ചെങ്കളയിലെ കുണ്ടുംപാറ ഹമീദിന്റെ മകന് സി.എച്ച്.റിഷാദ് എന്ന ഇര്‍ഷാദ് (23)ആണ് മരിച്ചത്.
Also read:
ബി.ജെ.പിയുടെ ഓഫര്‍ ഗാംഗുലി തള്ളി; തന്റെ മേഖല ക്രിക്കറ്റെന്ന്
Keywords: Nullippady, Accident, Death, Obituary, kasaragod, hospital, Car-Accident, Youth, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
Advertisement:
എരുതുംകടവിലെ മുഹമ്മദിന്റെ മകന് ഹാരിസ്(28), ചെങ്കള റഹ്മത്ത് നഗറിലെ കുഞ്ഞിമാഹിന്റെ മകന് അഷ്റഫ്(22), പൊവ്വല്‍ മാസ്തിക്കുണ്ടിലെ സയ്യിദ് ആറ്റക്കോയ തങ്ങളുടെ മകന് അന്‍സാര്‍ (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാസര്‍കോട് ഭാഗത്തുനിന്ന് ചെങ്കള ഭാഗത്തേക്ക് പോവുകയായിരുന്ന ഇവര്‍ സഞ്ചരിച്ച കെഎല്‍ 14 കെ. 8060 മാരുതി 800 കാര്‍ നുള്ളിപ്പാടി ദേശീയ പാതയില്‍ ഗവ.ആയുര്‍വേദ ആശുപത്രിക്ക് സമീപം മീഡിയനില്‍ കയറി നിയന്ത്രണം വിട്ടു എതിര്‍വശത്തേക്ക് മറിയുകയായിരുന്നു.
ടാങ്കര്‍ ലോറിയെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം. മീഡിയനില്‍ ഇടിച്ച കാര്‍ നാല് തവണ തലകീഴായി മറിഞ്ഞ് തകരുകയായിരുന്നു. അപടകത്തില്പെട്ടവരെ ഓടിക്കൂടിയവര്‍ അടുത്തുള്ള സ്വകാര്യആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റ ഇര്‍ഷാദിന്റെ ജീവന് രക്ഷിക്കാനായില്ല. ഒരാഴ്ച മുമ്പാണ് ഇര്‍ഷാദ് ദുബൈയില്‍ നിന്ന് അവധിക്ക് നാട്ടില്‍ എത്തിയത്. ഇര്‍ഷാദ് ആയിരുന്നു കാര്‍ ഓടിച്ചിരുന്നത്.
(Updated)
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Rishad |
(Updated)
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also read:
ബി.ജെ.പിയുടെ ഓഫര്‍ ഗാംഗുലി തള്ളി; തന്റെ മേഖല ക്രിക്കറ്റെന്ന്
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752