സഹോദരിയുടെ കല്ല്യാണംക്ഷണിക്കാന് പോവുകയായിരുന്ന യുവാവ് ലോറി തട്ടി മരിച്ചു
Feb 10, 2013, 14:00 IST
Abdul Razak |
ഫെബ്രുവരി 24 ന് നടക്കാനിരിക്കുന്ന സഹോദരിയുടെ വിവാഹം ക്ഷണിക്കാന്‍ കാസര്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്നു അബ്ദുര്‍ റസാഖ്. റസാഖ് സഞ്ചരിച്ചിരുന്ന കെ.എല്‍. 14 എച്ച്. 322 ബുള്ളറ്റ് ബൈക്കിന് പിറകില്‍ മംഗലാപുരത്ത് നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന കെ.എല്‍.14 എ.എഫ്. 7290 മീന്‍ വണ്ടി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ദൂരേക്ക് തെറിച്ചുവീണ റസാഖ് തല്‍ക്ഷണം മരിച്ചു. മൃതദേഹം ചിന്നിച്ചിതറിയ നിലയിലാണ്. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. സഹോദരി റുഖ്‌സാനയും ഉപ്പള കൈക്കമ്പയിലെ സാദിഖും തമ്മിലുള്ള വിവാഹം നടക്കാനിരിക്കെയാണ് സഹോദരന്‍ റസാഖിന്റെ ദാരുണമായ അന്ത്യം.
മുന്‍ കുമ്പള പഞ്ചായത്ത് പ്രസിഡന്റ് എം.പി.മുഹമ്മദിന്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: സക്കീന എന്ന റാഇസ. മക്കള്‍: മിസ്ബാഹ്(യു.കെ.ജി വിദ്യാര്‍ഥി), മിസ്അബ്(രണ്ടര), ഫാത്തിമ(ആറുമാസം). സഹോദരങ്ങള്‍: മൈമുന, സക്കീന, റുഖ്‌സാന, സുമയ്യ.
Keywords : Kasaragod, Accident, Youth, Death, Kerala, Obituary, Abdul Razak, Lorry, Adukathbayal, Marriage, Bullet Bike, Dead-body, General Hospital, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Man dies in bike accident