ബൈക്കിടിച്ച് യുവാവ് മരിച്ചു
Jul 5, 2013, 16:00 IST
നീലേശ്വരം: ബൈക്കിടിച്ച് ബംഗാള്‍ സ്വദേശിയായ യുവാവ് മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശിയും നീലേശ്വരം ആനച്ചാലില്‍ താമസക്കാരനുമായ അസ്‌ക്കറലി(42)യാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഏഴര മണിയോടെയാണ് സംഭവം.
നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനടുത്ത് റോഡരികിലൂടെ നടന്നുപോകുകയായിരുന്ന അസ്‌ക്കറലിയെ അമിതവേഗതയില്‍ വരികയായിരുന്ന കെ.എല്‍ 60.ഡി 4387 നമ്പര്‍ ബൈക്ക് ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ അസ്‌ക്കറലിയെ കാഞ്ഞങ്ങാട് സൗത്തിലുള്ള ലക്ഷ്മി മേഘന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തുരുത്തിയിലെ സുരേഷാണ് ബൈക്ക് ഓടിച്ചിരുന്നത്.
15 ദിവസം മുമ്പ് അസ്‌ക്കറലി നാട്ടില്‍ പോയി തിരിച്ചുവന്നതായിരുന്നു. ഭാര്യ:ആസുപ്പ. മൂന്ന് മക്കളുണ്ട്. നീലേശ്വരം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷനടുത്ത് റോഡരികിലൂടെ നടന്നുപോകുകയായിരുന്ന അസ്‌ക്കറലിയെ അമിതവേഗതയില്‍ വരികയായിരുന്ന കെ.എല്‍ 60.ഡി 4387 നമ്പര്‍ ബൈക്ക് ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ അസ്‌ക്കറലിയെ കാഞ്ഞങ്ങാട് സൗത്തിലുള്ള ലക്ഷ്മി മേഘന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു. തുരുത്തിയിലെ സുരേഷാണ് ബൈക്ക് ഓടിച്ചിരുന്നത്.
File Photo |
Keywords : Neeleswaram, Bike-Accident, Youth, Death, Obituary, Bengal, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.