city-gold-ad-for-blogger

കണ്ടെയ്‌നര്‍ ലോറിക്ക് പിറകില്‍ പിക്കപ്പ് വാനിടിച്ച് യുവാവ് മരിച്ചു

കണ്ടെയ്‌നര്‍ ലോറിക്ക് പിറകില്‍ പിക്കപ്പ് വാനിടിച്ച് യുവാവ് മരിച്ചു
കാസര്‍കോട്: നിര്‍ത്തിയിട്ട കണ്ടെയ്‌നര്‍ ലോറിക്ക് പിറകില്‍ പിക്കപ്പ് വാനിടിച്ച് യുവാവ് മരിച്ചു. ബദിയടുക്ക ആനക്കല്ലിലെ അയ്യൂബ് (30) ആണ് ബുധനാഴ്ച രാത്രി 11.30 മണിയോടെ കുമ്പള ഷിറിയയിലുണ്ടായ അപകടത്തില്‍ മരിച്ചത്.

പിക്കപ്പ് വാനിലെ യാത്രക്കാരനായിരുന്നു അയ്യൂബ്. ഉപ്പളയില്‍ നിന്ന് കൊപ്ര കയറ്റി ബദിയടുക്കയിലേക്ക് വരുമ്പോള്‍ ഷിറിയയില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കണ്ടെയ്‌നറിന്റെ പിറകില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അയ്യൂബിനെ ഓടിക്കൂടിയവര്‍ മംഗലാപുരം ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ വഴിമധ്യേ മരണം സംഭവിച്ചു.

വാന്‍ ഓടിച്ചിരുന്ന കന്യാനയിലെ റഷീദ് (20), കൂടെയുണ്ടായിരുന്ന കര്‍ണാടക സ്വദേശി ബസബ (28) എന്നിവര്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കന്യാനത്തെ റഫീഖിന്റെ ഉടമസ്ഥതയിലുള്ളതാണ് കൊപ്രലോറി. അയ്യൂബിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

അബൂബക്കര്‍-ആഇശാബി ദമ്പതികളുടെ മകനാണ്. ഭാര്യ: മിസ്‌രിയ. ഒന്നരവസുള്ള റൈഫാന ഏക മകളാണ്. സഹോദരങ്ങള്‍: സിറാജ്, അനീസ് (ദുബൈ).

Keywords:  Obituary, Accident, Injured, Lorry, Kumbala, Badiyadukka, Kasaragod, Ayoob, Pickup wan, Container Lorry, Hospital, Postmortem, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia