പോലീസിനെ കണ്ട് നിര്‍ത്താതെ പോയ ബൈക്കും സ്‌കൂട്ടറുമിടിച്ച് ഗൃഹനാഥന്‍ മരിച്ചു
Apr 8, 2013, 23:20 IST
കാസര്‍കോട്: വാഹനപരിശോധന നടത്തുകയായിരുന്ന പോലീസ് കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ ഓടിച്ചുപോയ ബൈക്ക് ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറിലിടിച്ച് ഗൃഹനാഥന്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തളങ്കര സിറാമിക്‌സ് റോഡിലെ അര്‍ഷാദ് മന്‍സിലില്‍ ടി.എച്ച്. അബ്ദുല്‍ ഹമീദാണ് (62) മരിച്ചത്.
ഹമീദിനെ കാസര്‍കോട് കിംസ് ആശുപത്രിയില്‍ പ്രഥമ ശ്രുശ്രൂഷയ്ക്കുശേഷം മംഗലാപുരം യൂണിറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ ഫാത്വിമ (50) യക്കും ബൈക്കില്‍ സഞ്ചരിച്ച കൂടലിലെ സങ്കപ്പയുടെ മകന്‍ അനില്‍ (35), കൂടലിലെ കാത്തിയുടെ മകന്‍ ചന്ദ്രന്‍ (22) എന്നിവരെ കാസര്‍കോട് കിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ചൂരി കോട്ടക്കണ്ണി ജംഗ്ഷനിലാണ് അപകടമുണ്ടായത്.
ചൂരി പള്ളിക്ക് സമീപം പോലീസ് വാഹന പരിശോധന നടത്തിയിരുന്നു. അനിലും ചന്ദ്രനും ബൈക്കില്‍ വരുമ്പോള്‍ പോലീസ് കൈകാണിച്ചെങ്കിലും ഇവര്‍ നിര്‍ത്താതെ കോട്ടക്കണി റോഡിലേക്ക് അമിതവേഗതയില്‍ ഓടിച്ചുപോവുകയായിരുന്നു. ഇതിനിടയിലാണ് ബൈക്ക് അബ്ദുല്‍ ഹമീദും ഭാര്യയും സഞ്ചരിച്ച സ്‌കൂട്ടറില്‍ ശക്തിയായി ഇടിച്ചു. റോഡിലേക്ക് തെറിച്ചുവീണ അബ്ദുല്‍ ഹമീദിന് തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ പോലീസും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.
അബ്ദുല്‍ ഹമീദിന്റെ ഭാര്യ ഫാത്വിമയെ പ്രഥമ ശുശ്രൂഷയ്ക്കുശേഷം വീട്ടിലേക്ക് വിട്ടു.
പരേതനായ ടി.എച്ച്. ഹസൈനാര്‍ ഹാജി-ഖദീജ ദമ്പതികളുടെ മകനാണ്. മക്കള്‍: സൈദ, ജസീല, അര്‍ഷാദ് (എറണാകുളം). മരുമക്കള്‍: നിസാര്‍ (ദുബൈ), ഹാറൂണ്‍ (ഉള്ളാള്‍), ഷമീമ. സഹോദരങ്ങള്‍: അഹ്മദ്, ബീവി, ജുബൈരിയ, സുഹ്‌റ, അലീമ, മൊയ്തീന്‍കുഞ്ഞി, മുഹമ്മദ് ഹനീഫ്, പരേതനായ അബ്ദുല്‍ മജീദ്.
അബ്ദുല്‍ ഹമീദിന്റെ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Updated
Keywords: Kasaragod, Obituary, Accident, Kerala, Choori, Injured, Thalangar, Abdul Hameed, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.