പൊയ്‌നാച്ചിയില്‍ മീന്‍വണ്ടി ബൈക്കിലിടിച്ച് യുവാവ് മരിച്ചു
Apr 14, 2015, 22:22 IST
പൊയ്‌നാച്ചി: (www.kasargodvartha.com 14/04/2015) പൊയ്‌നാച്ചി കള്ള് ഷാപ്പിന് സമീപം മീന്‍ കയറ്റി പോവുകയായിരുന്ന മിനി ലോറി ബൈക്കിലിടിച്ച് ടിപ്പര്‍ ലോറി ഡ്രൈവറായ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. പൊയിനാച്ചി പെട്രോള്‍ പമ്പിനടുത്തെ പരേതനായ പുരുഷോത്തമന്‍ - രോഹിണി ദമ്പതികളുടെ മകന്‍ വിനോദ് (40) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി 8.45 മണിയോടെയാണ് അപകടം. ജോലി കഴിഞ്ഞ് മൈലാട്ടിയിലെ ക്വാര്‍ട്ടേഴ്‌സിലേക്ക് പോവുകയായിരുന്നു വിനോദ്. പൊയ്‌നാച്ചി പെട്രോള്‍ പമ്പിനടുത്ത് വെച്ച് കാസര്‍കോട് ഭാഗത്ത് നിന്നും വരികയായിരുന്ന ലോറി ബൈക്കിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിനോദിനെ ഉടന്‍ തന്നെ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഭാര്യ: സീമ. ഒരു വയസുള്ള മകളുണ്ട്. സഹോദരങ്ങള്‍: വിനോദ് കുമാര്‍, ദീപ. അപകട വിവരമറിഞ്ഞ് വിദ്യാനഗര്‍ പോലീസ് സ്ഥലത്തെത്തിയിരുന്നു.

ഭാര്യ: സീമ. ഒരു വയസുള്ള മകളുണ്ട്. സഹോദരങ്ങള്‍: വിനോദ് കുമാര്‍, ദീപ. അപകട വിവരമറിഞ്ഞ് വിദ്യാനഗര്‍ പോലീസ് സ്ഥലത്തെത്തിയിരുന്നു.
Keywords : Poinachi, Accident, Death, Obituary, Bike, Fish Lorry, Youth, Vinod Kumar.