ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് വര്‍ക്ക്‌ഷോപ്പ് ഉടമ മരിച്ചു; ഭാര്യാസഹോദരന് പരിക്ക്
Oct 17, 2015, 12:13 IST
ചെര്‍ക്കള : (www.kasargodvartha.com 17/10/2015) ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് വര്‍ക്ക്‌ഷോപ്പ് ഉടമ മരിച്ചു. ചെങ്കള നാലാംമൈലില്‍ ശനിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് അപകടം. കര്‍ണാടക മടിക്കേരി കുശാല്‍ നഗറിലെ അബൂബക്കര്‍-ഫാത്വിമ ദമ്പതികളുടെ മകനും ചെമ്മനാട് വാടകക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ മുഹമ്മദ് റഫീഖ് (38) ആണ് മരിച്ചത്. കളനാട് കട്ടക്കാലിലും ചെമ്മനാട്ടും പ്രവര്‍ത്തിക്കുന്ന ദൃശ്യ വര്‍ക്ക്‌ഷോപ്പുകളുടെ ഉടമയാണ് റഫീഖ്.
അപകടത്തില്‍ റഫീഖിനൊപ്പം സഞ്ചരിക്കുകയായിരുന്ന ഭാര്യാസഹോദരന്‍ സക്കീറിന് പരിക്കേറ്റു. കാലിന് പരിക്കേറ്റ സക്കീറിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെര്‍ക്കളയില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്നു റഫീഖ്. നാലാംമൈലിലെത്തിയപ്പോള്‍ മീന്‍ വില്‍പനക്കാരന്‍ സഞ്ചരിക്കുകയായിരുന്ന സ്‌കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ റഫീഖിനെ ഉടന്‍ കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: ജമീല. മക്കള്‍: ജാസിര്‍, ജാസ്മിന്‍.

Keywords: Kasaragod, Kerala, Death, Accidental-Death, Man dies in accident