വിദ്യാനഗറില്‍ കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു
Jan 20, 2016, 18:40 IST
വിദ്യാനഗര്‍: (www.kasargodvartha.com 20.01.2016) വിദ്യാനഗറില്‍ കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ചു. വിദ്യാനഗര്‍ ഉദയഗിരി കൈലാസപുരത്തെ അപ്പു വെളിച്ചപ്പാടിന്റെ മകന്‍ നാരായണന്‍ (64) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 4.15 മണിയോടെ കാസര്‍കോട് കലക്ട്രേറ്റിന് സമീപമാണ് അപകടമുണ്ടായത്. റോഡ് മുറിച്ചുകടക്കുകയായിരുന്ന നാരായണനെ അമിതവേഗതയില്‍ വന്ന വോക്‌സ് വാഗണ്‍ കാര്‍ ഇടിച്ച് വീഴ്ത്തുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നാരായണനെ ഉടന്‍ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിക്കുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു. പിന്നീട് ഡോക്ടര്‍ മരണം സ്ഥിരീകരിച്ചു. വിദ്യാനഗര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ചെങ്കള തൈവളപ്പിലെ അഹ്മദ് ആണ് കാറോടിച്ചിരുന്നത്.
മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Keywords: Obituary, Car-Accident, Vidya Nagar, Udayagiri, Kasargod.